കൊച്ചി: ഒടിടി റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ‘മേപ്പടിയാന്’ വീണ്ടും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ഇപ്പോൾ, തനിക്ക് പകരമായി മേപ്പടിയാനില്‍ നായകനായി തെരഞ്ഞെടുക്കുന്ന താരങ്ങളെ നിര്‍ദേശിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഏത് നല്ല അഭിനേതാവിനും മേപ്പടിയാനിലെ ജയകൃഷ്ണനെ ചെയ്യാന്‍ സാധിക്കും. പൃഥ്വിരാജ് അല്ലെങ്കില്‍ നിവിന്‍ പോളിക്ക് ചെയ്യാം. ഇന്ന ആള് ചെയ്യണം എന്ന രീതിയിലുള്ള സ്ക്രിപ്റ്റ് അല്ല മേപ്പടിയാന്റേത്. എന്നെ മനസില്‍ കണ്ടല്ല സംവിധായകന് വിഷ്ണു ഈ കഥ എഴുതിയത്. ഇത് കിട്ടിയതുകൊണ്ടും ഇഷ്ടപ്പെട്ടതുകൊണ്ടും ചെയ്തു. ഏത് നടന്റെ അടുത്ത് പോയാലും ഒരു ബ്രേക്ക് അല്ലെങ്കില്‍ ഹിറ്റ് കിട്ടാന്‍ സാധ്യതയുള്ള സിനിമയാണ് ഇത്,’ ഉണ്ണി മുകുന്ദന് പറഞ്ഞു.
Post Your Comments