കൊച്ചി: താനും കുടുംബവും ഉക്രൈനില്‍ കുടുങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ നടി പ്രിയ മോഹന്‍. തങ്ങള്‍ കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ മോഹന്‍ പറഞ്ഞു. ഇൻസ്റ്റഗ്രമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇത്തരം പ്രചരണങ്ങള്‍ ദയവ് ചെയ്ത് വിശ്വസിക്കരുത്. എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്? ഞാനും കുടുംബവും ഇപ്പോൾ കൊച്ചിയില്‍ തന്നെ ഉണ്ട്’-വ്യാജ വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ച് പ്രിയ കുറിച്ചു.
Read Also : അത് ബോധപൂര്‍വമല്ല, സംഭവിച്ച് പോകുന്നതാണ്: സൈജു കുറുപ്പ് പറയുന്നു
കുറച്ച് മാസം മുമ്പ് പ്രിയ മോഹന്‍ കുടുംബ സമേതം ഉക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് ഇപ്പോള്‍ ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. പ്രിയ മോഹന്‍ ഉക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകളുടെ തലക്കെട്ട്. കുടുംബത്തോടൊപ്പം നില്ക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ഉൾപ്പെടെ നല്‍കിയാണ് വ്യാജ പ്രചരണം.
Post Your Comments