സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയ്മിംഗ് അനുഭവം നേരിട്ടിരിക്കുകയാണ് നടി മൃണാല്‍ ഠാക്കൂര്‍. കഴിഞ്ഞ ദിവസം കിക്ക് ബോക്സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാല്‍ പങ്കുവച്ചിരുന്നു. തമന്ന, ശോഭിത ധൂലിപാല, മഹിമ മക്വാന തുടങ്ങിയ താരങ്ങള്‍ മൃണാലിന്റെ വീഡിയോയ്ക്ക് പ്രശംസയുമായി എത്തിയിരുന്നു. എന്നാല്‍, ചിലര്‍ താരത്തിന്റെ ശരീരത്തെക്കുറിച്ചും അശ്ലീല പരാമര്‍ശവുമായി എത്തുകയായിരുന്നു.
‘താഴ് ഭാഗത്തെ തടി കുറയ്ക്കു, നാച്ച്വറല്‍ ലുക്കാണ് നല്ലത്’ , ‘പിന്‍വശം കലം പോലെയുണ്ടായിരുന്നു’ എന്നിങ്ങനെയായിരുന്നു കമന്റുകൾ. എന്നാൽ, ഈ കമന്റുകൾക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു. ‘ചിലര്‍ അതിന് കാശ് കൊടുക്കും. ചിലര്‍ക്ക് നാച്ച്വറലായി ലഭിക്കും. നമ്മളത് പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങള്‍ നിങ്ങളുടേതും പ്രദര്‍ശിപ്പിക്കു’.
Read Also:- ചിലര്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്: ജോണി ആന്റണി
‘ഫിറ്റായിരിക്കാന്‍ ഞാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എന്റെ ശരീര പ്രകൃതമാണത്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യാനുള്ളത്. നന്ദി സഹോദരാ’ എന്നായിരുന്നു മൃണാലിന്റെ മറുപടി.
Post Your Comments