കൊച്ചി: ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിക്ക് പുറമെ യുവതാരങ്ങളായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ഭീഷ്മ പര്‍വത്തിന് വേണ്ടി മോഹന്‍ലാൽ ചിത്രം ഉപേക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘2021ലെ ലോക്ക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാനിൽ അവസരം വന്നത്. ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ട്വല്‍ത്ത് മാനിന്റെ കഥയൊക്കെ കേട്ടു, ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയൊക്കെ തീരുമാനിച്ചു. എന്നാല്‍ രണ്ട് സിനിമയുടെയും സംവിധായകര്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരു തരത്തിലും പറ്റില്ല എന്ന രീതിയിലായിരുന്നു രണ്ട് പേരും. ഇത് ഞാന്‍ ജിത്തു ചേട്ടനോട് പറഞ്ഞപ്പോള്‍ അയ്യോ അതൊന്നും പറ്റില്ല 25 ദിവസവും ഇവിടെ തന്നെ നില്‍ക്കണമെന്ന് ജിത്തു ചേട്ടന്. ഇക്കാര്യം എനിക്ക് അമലിന്റെ അടുത്ത് ചെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഒരു പടമേ ചെയ്യാന്‍ പറ്റൂ എന്ന് തീരുമാനിക്കുകയായിരുന്നു.’ ഷൈന്‍ പറയുന്നു.
അങ്ങനെ, മോഹൻലാൽ ചിത്രം ഒഴിവാക്കി ഭീഷ്മ പര്‍വത്തില്‍ അഭിനയിക്കുകയുമായിരുന്നുവെന്ന് ഷൈന്‍ ടോം പറയുന്നു.
Post Your Comments