കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആരോപിച്ച് നടൻ മഹേഷ്. പ്രതിയോട് ദയവ് ചെയ്ത് നിങ്ങള്‍ക്ക് എതിരെയുളള തെളിവ് തരൂ എന്ന് പോലീസ് പറയുന്ന അവസ്ഥ ലോകചരിത്രത്തിൽ ആദ്യമാണെന്നും കുറ്റകൃത്യം നടത്തിയവർ അകത്ത് കിടക്കുമ്പോൾ റിമോട്ട് കണ്ട്രോള് പ്രവര്‍ത്തിപ്പിച്ചവര്‍ പുറത്ത് നിന്ന് കളി കണ്ട് കൊണ്ടിരിക്കുകയാണെന്നും മഹേഷ് ചാനൽ ചർച്ചയിൽ പറഞ്ഞു.
മഹേഷിന്റെ വാക്കുകള്‍ ഇങ്ങനെ..: ‘തുടരന്വേഷണം വേണ്ട എന്ന് പറയാന്‍ കാരണം കാലതാമസം തന്നെയാണ്. 6 വര്‍ഷത്തോളമായി കേസ് അന്വേഷണം മുന്നോട്ട് പോകുന്നു. ശരിയായ ദിശയില്‍ അല്ല അന്വേഷണം എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെ തന്നെ ദിലീപിന് തുടരന്വേഷണം വേണ്ടെന്ന് പറയാം. ഇവിടെ ആള് മരിച്ചിട്ട് പെട്ടി വാങ്ങുന്നതിന് പകരം ആദ്യം പെട്ടി വാങ്ങി അതിലേക്ക് ആളെ കയറ്റുകയാണ്. ഒരു ഫ്രെയിം ഉണ്ടാക്കി അതിലേക്ക് പ്രതിയെ ചേര്‍ക്കുകയാണ്’.
‘ലോക പോലീസിന്റെ ചരിത്രത്തില്‍ തന്നെ പ്രതിയോട് ദയവ് ചെയ്ത് നിങ്ങള്‍ക്ക് എതിരെയുളള തെളിവ് തരൂ എന്ന് പറയുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മനസ്സാക്കാവുന്നത് ഇത്രയും നാള് നടത്തിയതൊക്കെ പ്രഹസനമാണ് എന്നാണ്. കേസിലെ എല്ലാ പ്രതികളും ഉള്ളില്‍ കിടക്കുന്നുണ്ട്. റിമോട്ട് കണ്ട്രോള് പ്രവര്‍ത്തിപ്പിച്ചവര്‍ പുറത്ത് നിന്ന് കളി കണ്ട് കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ദിലീപില്ല. നമുക്ക് ഗാലറിയില്‍ ഇരുന്ന് എന്ത് അഭിപ്രായവും പറയാം’.
‘ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്. ഗൂഢാലോചനയുടെ പേര് പറഞ്ഞ് ഒരു ബാലചന്ദ്ര കുമാറിനെ കെട്ടിയിറക്കി. അദ്ദേഹമിപ്പോള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാനുളള ഓട്ടത്തിലാണ്. ദിലീപിന്റെ കാര്യത്തില്‍ കാണിച്ച വാശിയോ വീറോ പോലീസ് ബാലചന്ദ്ര കുമാറിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല. ദിലീപിന്റെ കരിയര്‍ ഇതോടെ ഇല്ലാതാക്കണം എന്ന താല്പര്യമുളളത് 90 ശതമാനവും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടുളളവര്ക്കാണ്’- മഹേഷ് പറഞ്ഞു .
Post Your Comments