അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍. കെപിഎസി ലളിതയ്ക്ക് അഭിനയം ജീവനും ജീവിതവുമായിരുന്നുവെന്നും ഇനി നമുക്ക് അങ്ങനെ ഒരു നടിയില്ലെന്നും രഞ്‍ജിത് ശങ്കര്‍ ഫേസ്ബുക്കിൽ കുറിച്ചു. സു സു സുധി വാത്മീകത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ നിമിഷങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
‘സു സു സുധി വാത്മീകത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ സുധി ഏതു വിരലിലാണു മോതിരം ഇടേണ്ടത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്’.
Read Also:- വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു: മമ്മൂട്ടി
‘അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവിലാണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമയാണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു. കാരണം, ചേച്ചിക്ക് അഭിനയം ജീവനും ജീവിതവുമായിരുന്നു. ഇനി നമുക്ക് അങ്ങനെ ഒരു നടിയില്ല. പ്രണാമം’ രഞ്‍ജിത് ശങ്കര്‍ കുറിച്ചു.
Post Your Comments