കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനവുമായി നടന് മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി അഭിനയിച്ച മതിലുകള്‍ എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. മമ്മൂട്ടിയുടെ ബഷീറിനെപ്പോലെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയതായിരുന്നു നാരായണിയുടെ ശബ്ദം.
നേരത്തെ, തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയുടെ വിയോഗത്തിൽ മലയാള സിനിമാലോകം അനുശോചനം രേഖപ്പെടുത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550-ലധികം സിനിമകളില്‍ അഭിനയിച്ചു.
Read Also:- ലെന ഇനി സംവിധാനത്തിലേക്ക്: തിരക്കഥ പൂർത്തിയായെന്ന് നടി
1969-ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്റെ ‘കൂട്ടുകുടുംബ’മാണ് ആദ്യ ചിത്രം. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.
Post Your Comments