മലയാളത്തിന്റെ അഭിനയ പ്രതിഭ കെപിഎസി ലളിത വിടവാങ്ങി. ദീർഘനാളുകളായി ചികിത്സയിൽ ആയിരുന്നു. മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. വെള്ളിത്തിരയിൽ ഞാൻ ആദ്യമായി അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണെന്ന് എം എ നിഷാദ്. സമൂഹമാധ്യമത്തിലൂടെയാണ് നിഷാദിന്റെ പ്രതികരണം.
read also: കെപിഎസി ലളിതയുടെ അന്ത്യം മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ച്: വിടപറയുന്നത് മലയാളത്തിന്റെ ലളിത മുഖം
കുറിപ്പ് പൂർണ്ണ രൂപം
പ്രിയപ്പെട്ട ലളിത ചേച്ചി വിട വാങ്ങി !!
മലയാളത്തിന്റ്റെ എക്കാലത്തേയും മികച്ച
നടിമാരിൽ ഒരാൾ…
KPAC നാടക വേദിയിൽ നിന്ന് തുടങ്ങിയ
കലാ ജീവിതം…
പിന്നീട് ,മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അഭിനേത്രി…
അനുവചനീയമായ ഒരുപാട് നല്ലോർമ്മകൾ
മലയാളികൾക്ക് ബാക്കി വെച്ച് ആ അനുഗൃഹീത കലാകാരി അരങ്ങൊഴിഞ്ഞു..
വ്യക്തിപരമായി എനിക്കും,
നികത്താനാകാത്ത നഷ്ടം തന്നെയാണ്
ചേച്ചിയുടെ മരണം..
വെള്ളിത്തിരയിൽ ഞാൻ ആദ്യമായി അമ്മേ
എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്..
അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തിൽ
ലളിത ചേച്ചിയുടെ മകനായി,ഒരു ബാല താരമായി ഞാൻ അഭിനയിച്ചിരുന്നു…
വർഷങ്ങൾ കഴിഞ്ഞ് ഞാൻ ഒരു സംവിധായകനായപ്പോൾ,എന്റ്റെ,
വൈരം എന്ന ചിത്രത്തിൽ,തിലകൻ ചേട്ടനോടൊപ്പം,ഒരു പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കാൻ ലളിത ചേച്ചി എത്തിയിരുന്നു…എന്നോടുളള സ്നേഹത്തിന്റ്റേയും,വാത്സല്ല്യത്തിന്റ്റേയും
ഊഷ്മളത എന്നും ഞാൻ അടുത്തറിഞ്ഞിരുന്നു…
ലളിത ചേച്ചിക്ക് കണ്ണീരോടെ വിട !!!
https://www.facebook.com/manishadofficial/posts/4364224867010690
Post Your Comments