മുംബൈ: റിലീസിന് മുമ്പ് സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ അമിൻ പട്ടേലും, കാമാത്തിപുര നിവാസികളും ബോംബെ ഹൈക്കോടതിയിൽ വെവ്വേറെ ഹർജികൾ നൽകി.
മുംബാദേവിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അമിൻ പട്ടേൽ, ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. കാമാത്തിപുര പ്രദേശത്തെയും മുംബൈയിൽ താമസിക്കുന്ന കത്തിയവാഡി സമുദായത്തെയും ചിത്രം അപകീർത്തിപ്പെടുത്തുന്നുവെന്ന് അമിൻ പട്ടേൽ വാദിച്ചു.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യൻ ഖാൻ
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ‘കാമാത്തിപുര’ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കാമാത്തിപുരയിലെ ചില നിവാസികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഫെബ്രുവരി 23ന് ജസ്റ്റിസ് ജിഎസ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിയിൽ വാദം കേൾക്കും. അതേസമയം, ഗംഗുഭായെ വേശ്യയായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഗംഗുഭായിയുടെ ദത്തുകുടുംബം ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് എതിരെ അപകീർത്തി കുറ്റം ചുമത്തി നോട്ടീസ് അയച്ചു.
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ആലിയ ഭട്ട് നായികയാകുന്ന ‘ഗംഗുഭായ് കത്തിയവാഡി’ ഫെബ്രുവരി 25ന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments