
സിനിമയിലെത്തുന്നതിന് മുമ്പ് ജീവിതത്തിലെ ചില രസകരമായ നിമിഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ അമൽ നീരദ്. കുറെയേറെ വര്‍ഷങ്ങള്‍ തനിക്ക് സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നുവെന്നും താന്‍ കല്യാണങ്ങളൊക്കെ ഇഷ്ടം പോലെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും സംവിധായകൻ തുറന്ന് പറയുന്നു.
‘സുഹൃത്തുക്കളുടെയും അങ്ങനെ ഒരുപാട് പേരുടെ ഫോട്ടോസ് ഞാൻ എടുത്തിട്ടുണ്ട്. അന്ന് സ്റ്റില്‍ ക്യാമറ കിട്ടുന്നത് ഫോര്‍ട്ട് കൊച്ചിയില്‍ വന്നു പോകുന്ന റഷ്യന്‍ ടൂറിസ്റ്റുകളുടെ കയ്യില്‍ നിന്നാണ്. അവരുടെ കയ്യില്‍ സെനിത് എന്ന് പറയുന്ന ഒരു ക്യാമറയുണ്ടാകും. അവരത് 1000-1500 രൂപക്ക് ഇവിടെ വിറ്റിട്ട് പോകും. യുഎസ്എസ്ആര്‍ നിര്‍മ്മിത സെനിത് ക്യാമറയാണത്. അത് ഫോക്കസ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണെങ്കിലും ഉഗ്രന്‍ ക്യാമറയായിരുന്നു. അങ്ങനെ ആ ക്യാമറ ഉപയോഗിച്ച് കുറെയേറെ വര്‍ഷങ്ങള്‍ തനിക്ക് സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നു’ അമല്‍ നീരദ് പറയുന്നു.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്മപര്‍വം’ റിലീസിനൊരുങ്ങുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണു ചിത്രം നിര്‍മ്മിക്കുന്നത്.
Read Also:- ‘ദ സ്‍മൈല്‍ മാൻ’ നൂറ്റിയമ്പതാം ചിത്രവുമായി ശരത്കുമാർ
നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങി വന്‍ താരനിരയാണു ചിത്രത്തിലെത്തുന്നത്.
Post Your Comments