CinemaGeneralLatest NewsNEWS

രശ്മിക മന്ദാനയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് വിജയ് ദേവരകൊണ്ട

തെലുങ്ക് യുവതാരങ്ങളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്നും, ഈ വർഷം തന്നെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നുമുള്ള വാർത്തയിൽ പ്രതികരിച്ച് വിജയ്. ‘പതിവുപോലെ വിഡ്ഢിത്തം’ എന്നാണ് രശ്‌മികയുമായുള്ള വിവാഹ വാർത്തയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞത്. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.

‘ഗീത ഗോവിന്ദം’ എന്ന സിനിമയിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വാർത്ത സത്യമല്ലെന്നും ഗോസിപ്പ് മാത്രമാണെന്നും വ്യക്തമാക്കി വിജയ് അന്ന് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ‘ഡിയർ കോമ്രേഡ്’ എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അപ്പോഴും ഗോസിപ്പുകൾക്ക് പഞ്ഞമുണ്ടായില്ല.

അതേസമയം, പുരി ജഗനാഥ്‌ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലൈഗർ’ ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഈ വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്യും. ഈ സിനിമയിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലു അർജുൻ നായകനായ ‘പുഷ്പ’ ആണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെക്കൻഡ് പാർട്ടിലും രശ്‌മിക തന്നെയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button