
കൊച്ചി: ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ അമേയ ചുരുങ്ങിയ കാലംകൊണ്ട് യുവാക്കളുടെ ഹരമായി മാറി. ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ചിത്രങ്ങൾക്ക് അമേയ നൽകുന്ന അടിക്കുറിപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി നൽകിയ അടിക്കുറിപ്പാണ് ആരാധകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. ‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?!’. അമേയ കുറിച്ചു.
അമേയയുടെ പോസ്റ്റിന് മറുപടിയുമായി നിരവധിപേരാണ് എത്തുന്നത്. ആരാധകരുടെ എല്ലാ കമന്റിനും താരം മറുപടിയും നൽകുന്നുണ്ട്. വൂൾഫ്, മമ്മൂട്ടി നായകനായ ദ് പ്രീസ്റ്റ് എന്നിവയാണ് അമേയയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.
Post Your Comments