ഭര്‍ത്താവിന്റെ ദേഷ്യം കാരണം ഡിവോഴ്‌സിനെ കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്ന് നടിയും അവതാരകയുമായ രശ്മി. താൻ സാരി അല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഭർത്താവിന് ഇഷ്ടമല്ല എന്നാണ് താരം പറയുന്നത്. പൂർണഗർഭിണിയായിരുന്ന സമയത്ത് പോലും താൻ സാരി ധരിക്കണമെന്നത് ഭർത്താവിന്റെ നിർബന്ധമായിരുന്നു എന്നും അന്നെല്ലാം ഇദ്ദേഹത്തെ ഡിവോഴ്സ് ചെയ്താലോ എന്ന് ചിന്തിച്ചിരുന്നു എന്നും നടി ‘പണം തരും പടം’ എന്ന ഷോയിൽ വെളിപ്പെടുത്തി. ഭർത്താവിനൊപ്പമായിരുന്നു രശ്മി ഷോയിൽ പങ്കെടുക്കാനെത്തിയത്.
‘2006ല്‍ ആയിരുന്നു തങ്ങളുടെ കല്യാണം. ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാർ ഇടുന്നതോ ഒന്നും ഇഷ്ടമായിരുന്നില്ല. സാരി ഉടുക്കുന്നതാണ് ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം. ഒന്നും എവിടെയും കാണാന്‍ പാടില്ല. ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. മോളെ, കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നു. പക്ഷേ പുള്ളി സമ്മതിക്കത്തില്ല. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യം’, രശ്മി വെളിപ്പെടുത്തുന്നു.
Also Read:‘കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ’: അപേക്ഷയുമായി സൈജു കുറുപ്പ്
അന്നത്തെ ഭർത്താവിന്റെ ചിന്തയിൽ നിന്നും ഇന്നുള്ള രീതിയിലേക്ക് മാറാൻ കുറെ കാലമെടുത്തുവെന്നും ഭർത്താവിനെ ഇന്നത്തെ രീതിയിൽ മാറ്റിയെടുക്കാൻ താൻ പെട്ട പാട് പറയാതിരിക്കാന്‍ പറ്റില്ല എന്നും നടി ചിരിയോടെ പറയുന്നു. ‘ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണ്. കുറച്ച് സ്നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്നേഹമാണ്. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും. ഇടയ്ക്ക് ഡിവോഴ്സ് ചെയ്താലോ എന്നൊക്കെ ആലോച്ചിരുന്നു. ഇതുമായി മുന്നോട്ട് പോകുമോന്ന് തനിക്ക് ഉറപ്പില്ലായിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. കൊച്ച് ആയി പോയില്ലേ, ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് ഞാൻ അപ്പോഴൊക്കെ ചിന്തിച്ചത്. ഇപ്പോള്‍ ഞാൻ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി’, രശ്മി പറയുന്നു.
Post Your Comments