CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ’: അപേക്ഷയുമായി സൈജു കുറുപ്പ്

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’. സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ് . അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രാജേഷ് വർമ്മയാണ്. ഇപ്പോൾ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സൈജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ജയൻ എന്ന താൻ ഒരു പഴയ ഗുണ്ടയാണെങ്കിലും പാവമാണ് എന്നും, തനിക്ക് ബന്ധുക്കളും സുഹൃത്തുക്കളും തന്ന ഒരു പണിയാണ് ഒരു കല്യാണം നടത്തിക്കൊടുക്കുക എന്നതെന്നും സൈജു കുറുപ്പ് പറയുന്നു. കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ, ഇതൊരു അപേക്ഷയാണ് എന്നും സൈജു കുറുപ്പ് തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.

‘താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലാകില്ല’: ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button