ഹിജാബ് ധരിച്ചു വിദ്യാലയങ്ങളിൽ എത്തുന്നത് നിരോധിച്ച കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഈ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി ദംഗല്‍ നായിക സൈറ വസീം രംഗത്ത്. ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ലെന്നും ഇസ്ലാമില്‍ ഒരു കടമയാണ് ഹിജാബെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്ബര്യ ചിന്ത വിവരമില്ലാത്ത ഒന്നാണ്. ഇത് പലപ്പോഴും സൗകര്യത്തിന്റെ പേരിലോ അറിവില്ലായ്മ മൂലമോ രൂപപ്പെടുന്ന ഒന്നാണ്. ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, ഇസ് ലാമില്‍ ഒരു കടമയാണ്. അതുപോലെ, ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ അവള് സ്നേഹിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്പിച്ച ഒരു കടമ നിറവേറ്റുകയാണ്. കൃതജ്ഞതയോടും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍, മതപരമായ കടമകള്‍ നിറവേറ്റുന്നതിന് നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ മുഴുവന്‍ വ്യവസ്ഥിതിയോടും എനിക്ക് അമര്‍ഷവും എതിര്‍പ്പുമുണ്ട്.
മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഈ പക്ഷപാതം തികഞ്ഞ അനീതിയാണ്. വിദ്യാഭ്യാസവും ഹിജാബും തമ്മിലൊന്ന് തെരഞ്ഞെടുക്കണമെന്ന തരത്തില്‍ വ്യവസ്ഥ ചിട്ടപ്പെടുത്തുന്നത് ശരിയല്ല. നിങ്ങളുടെ അജണ്ടയെ പോഷിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ അവരെ നിര്‍ബന്ധിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ നിങ്ങള്‍ നിര്‍മ്മിച്ച ഒന്നില്‍ അവര്‍ തടവിലായിക്കഴിയുമ്ബോള് അവരെ വിമര്‍ശിക്കുകയും ചെയ്യുന്നു. വേറിട്ട പാത തെരഞ്ഞെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇതിനെ അനുകൂലിക്കുന്ന ആളുകളോടുള്ള പക്ഷപാതമല്ലാതെ എന്താണ് ഇത്? ഇതിനെല്ലാം ഉപരിയായി ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഒരു മുഖംമൂടി കെട്ടിപ്പടുക്കുന്നത്,അതിലും മോശമാണ്. ദുഃഖം’, സൈറ കുറിച്ചു.
Post Your Comments