മലയാളത്തിന്റെ പ്രിയതാരമാണ് നടി കാലടി ഓമന. മലയാള സിനിമയിലെ താര സംഘടനയായ അമ്മയെക്കുറിച്ചു കാലടി ഓമന പങ്കുവച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.
ഓമന പറയുന്നതിങ്ങനെ… ‘മോഹന്‍ലാല്‍ നല്ല സുന്ദരമായി സംസാരിക്കുന്ന ആളാണ്. പ്രസംഗിക്കാനും അറിയാം. മോഹന്‍ലാല്‍ ഇപ്പോഴല്ലെ പ്രസിഡന്റ് ആയത്. പതിനേഴ് വര്‍ഷത്തോളം ഇന്നസെന്റ് ആയിരുന്നു പ്രസിഡന്റ്. പുള്ളിക്കാരന് സമയമേ ഇല്ല. എനിക്കിത് വേണ്ടെന്ന് അദ്ദേഹം എല്ലാവരുടെയും കൈയ്യും കാലും പിടിച്ച് പറഞ്ഞതാണ്. പിന്നെ സുഖമില്ലാതെ ആയോതടെയാണ് പുള്ളിക്കാരന് മാറി ലാലു വന്നത്. വര്‍ഷങ്ങളോളം മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നില്ലേ. നല്ല പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. ഭരണം കൈയ്യില്‍ കൊടുത്താല്‍ ഭരിക്കാന്‍ അറിയുന്നവന് ആയിരിക്കണം. ലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായിട്ടുമൊക്കെ ആലോചിക്കാറുണ്ട്. പുള്ളി ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കില്ല. അവര്‍ തമ്മില്‍ ഭയങ്കര സ്നേഹമാണ്. മക്കളൊക്കെ ഒരുമിച്ചല്ലേ വളര്‍ന്ന് വന്നത്. അവരെല്ലാവരും ചെന്നൈയിലായിരുന്നു. നല്ല സ്നേഹത്തിലാണ് കഴിഞ്ഞതും. അല്ലാതെ ഈ സിനിമയില്‍ കാണുന്നത് പോലെ അല്ല.’
read also: ‘സ്വന്തം ചിലവിന് പണം കണ്ടെത്താൻ തെരുവിൽ കാറ് കഴുകുന്നു’: വന്ദനത്തിലെ ഗാഥയെ കുറിച്ച് ശ്രീനിവാസൻ
അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ടെന്നും അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും ഓമന പറയുന്നു. എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്.
സംഘടനയിൽ ഇടവേള ബാബുവിന്റെ പ്രവര്‍ത്തനത്തെ പറ്റിയും ഓമന പങ്കുവച്ചതിങ്ങനെ.. ‘അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കുകയില്ല. കാരണം അത്രയും നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് കാര്യമായ അവസരങ്ങളൊന്നും കിട്ടുന്നില്ല. ഏത് സിനിമയിലും സീരിയലിലുമാണ് അദ്ദേഹം അഭിനയിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ ആണ്. ഇത്രയും പ്രഗല്ഭരായ നടന്മാരും നിര്‍മ്മാതാക്കളും ഉള്ളപ്പോള്‍ ഇടവേള ബാബുവിന് അഭിനയിച്ചുടേ. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ആരോടും ചാന്‍സ് ചോദിക്കില്ല. കൊടുത്താല്‍ പോയ അഭിനയിക്കും നല്ല നടനാണ്.’
Post Your Comments