ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആറാട്ട് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവയ്ക്കുന്നത്. ലാലേട്ടൻ ജീവിച്ചുകൊണ്ട് അഭ്രപാളികളിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളെ മുൻനിർത്തിയായിരിക്കും ഓരോ പ്രേക്ഷകന്റെയും വിലയിരുത്തലുകൾ എന്നത് സ്വാഭാവികമാണ്. നാളിതുവരെ സിനിമയിൽ ജീവിച്ച ലാലേട്ടൻ ഇപ്പോൾ സിനിമയിൽ ‘അഭിനയിച്ചു തുടങ്ങിയിരിക്കുന്നു ‘-എന്നുമാത്രമാണ് ആറാട്ടിനു നൽകുന്ന റിവ്യൂവെന്നു അഡ്വ ശ്രീജിത്ത് പെരുമന.
അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
കാര്യം എന്തൊക്കെയാണെങ്കിലും ലാലേട്ടൻ കഴിഞ്ഞിട്ടേ മ്മക്ക് വേറൊരു സിൽമാക്കാരനുള്ളൂ (ഇപ്പറഞ്ഞത് ഏതെങ്കിലും വെട്ടുക്കിളികളുടെ പ്രീതിക്കുവേണ്ടിയൊന്നുമല്ല )അതോണ്ടാണ് ഇമ്മാതിരി വൈകൃതങ്ങൾക്ക് കയ്യടിക്കാൻ സാധിക്കാത്തതും..
read also: ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ പിടിച്ചു നിര്‍ത്തിയത് ഇവളാണ്: ആര്യ
ലാലേട്ടൻ ജീവിച്ചുകൊണ്ട് അഭ്രപാളികളിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളെ മുൻനിർത്തിയായിരിക്കും ഓരോ പ്രേക്ഷകന്റെയും വിലയിരുത്തലുകൾ എന്നത് സ്വാഭാവികമാണ്.
നാളിതുവരെ സിനിമയിൽ ജീവിച്ച ലാലേട്ടൻ ഇപ്പോൾ സിനിമയിൽ “അഭിനയിച്ചു തുടങ്ങിയിരിക്കുന്നു ” എന്നുമാത്രമാണ് ആറാട്ടിനു ഞാൻ നൽകുന്ന റിവ്യൂ.
ഉണ്ണികൃഷ്ണൻ സാറിന് ഇതിൽ ബല്ല്യ റോളൊന്നുമില്ല എന്നതാണ് ഇതിലെ ഹൈലൈറ്റ് ✌️
ആറാട്ടിലെ വക്കീൽ ബ്രോ പൊളിച്ചു ❤️
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments