CinemaGeneralLatest NewsMollywoodNEWS

അന്ന് മുഹ്‌സിന്‍ പരാരി, ഇന്ന് വിഷ്ണു മോഹൻ: നേരിടുന്ന ചോദ്യങ്ങളെല്ലാം ഒന്നുതന്നെയെന്ന് ഉണ്ണി മുകുന്ദൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിച്ച് അഭിനയിച്ച ‘മേപ്പടിയാൻ’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം ഇടം നേടിയെതിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാന്‍ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലും തെരഞ്ഞെടുത്തത്.

ഇപ്പോഴിതാ മേപ്പടിയാന്‍ നിര്‍മിക്കാന്‍ താനെടുത്ത റിസ്‌ക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദന്‍. മേപ്പാടിയന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ സിനിമയെ വിശ്വസിച്ച് സ്വീകരിച്ചവര്‍ര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കെ.എല്‍ 10 പത്ത് എന്ന സിനിമക്കായി മുഹ്‌സിന്‍ പരാരിയുമായി കൈകൊടുക്കുമ്പോഴും തനിക്ക് ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഉണ്ണി.

Also Read:ഞങ്ങൾ കുട്ടികൾ ലാലേട്ടൻ ഫാനായിരുന്നു, മമ്മൂക്കയെ മനസിലാക്കുന്നതോടെ അദ്ദേഹത്തിന്റെ ഫാനാകും: ഷൈന്‍ ടോം ചാക്കോ

‘യാതൊരു പരിചയവുമില്ലാത്ത വിഷ്ണു മോഹന്‍ എന്ന നവാഗതനെ വെച്ച് ഒരു സിനിമാ നിര്‍മിക്കുമ്പോള്‍ എനിക്ക് പല ചോദ്യങ്ങളും നേരിടേണ്ടിവന്നിരുന്നു. കെ.എല്‍ 10 പത്ത് എന്ന സിനിമക്കായി മുഹ്‌സിന്‍ പരാരിയുമായി കൈകൊടുക്കുമ്പോഴും എനിക്ക് ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ കെ.എല്‍ 10 പത്ത് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സിനിമയായി ഇപ്പോഴും തുടരുന്നു. പലതരം ചോദ്യങ്ങളും എനിക്ക് നേരെ ഉയർന്നിരുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി. ആ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ആത്യന്തികമായ ഉത്തരമാണ് മേപ്പാടിയാന്റെ വലിയ വിജയം. ഈ സ്വപ്‌നത്തില്‍ എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. ഇന്നിപ്പോള്‍ എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി. മേപ്പടിയാന്‍ ബെംഗളൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരിക്കുന്നു. എന്റെ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്. തിയേറ്ററുകളില്‍ ഇപ്പോള്‍ അഞ്ചാം ആഴ്ച ആയി. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുകയാണ്. സ്വപ്നം കാണുക. ലക്ഷ്യമുണ്ടാകുക.. നേടുക,’ ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button