CinemaGeneralLatest NewsMollywoodNEWS

ഹൃദയത്തിൽ കല്യാണി ചെയ്ത റോൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം: പ്രണവ് നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് ഗായത്രി

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ അമ്പത് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം ആയാണ് പ്രണവ് ഇതിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ഇതിലെ നായികാ വേഷം ചെയ്തത്. നിത്യ എന്ന കഥാപാത്രമായി എത്തിയ കല്യാണിയും പ്രണവും തമ്മിലുള്ള കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കല്യാണി അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നിയെന്ന് തുറന്നു പറയുകയാണ് നടി ഗായത്രി സുരേഷ്.

Also Read:ഞങ്ങൾ കുട്ടികൾ ലാലേട്ടൻ ഫാനായിരുന്നു, മമ്മൂക്കയെ മനസിലാക്കുന്നതോടെ അദ്ദേഹത്തിന്റെ ഫാനാകും: ഷൈന്‍ ടോം ചാക്കോ

പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു എന്നും അതിലെ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം ഏറെ ഇഷ്ടമായെന്നും ഗായത്രി പറയുന്നു. അവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തോന്നിയെന്ന് ഗായത്രി പറയുന്നു. പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നും പറഞ്ഞ ഗായത്രി, ഇതിൽ പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും പറയുന്നു.

പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പരസ്യമായി പല തവണ പറഞ്ഞു ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല എന്നായിരുന്നു ഗായത്രി ഇതിന് നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button