CinemaGeneralLatest NewsMollywoodNEWS

ഞങ്ങൾ കുട്ടികൾ ലാലേട്ടൻ ഫാനായിരുന്നു, മമ്മൂക്കയെ മനസിലാക്കുന്നതോടെ അദ്ദേഹത്തിന്റെ ഫാനാകും: ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിലെ യുവമുഖങ്ങളിൽ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. ദുൽഖർ സൽമാന്റെ കുറിപ്പിൽ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, താൻ ഒരു മോഹൻലാൽ ആരാധകനാണെന്ന് പറയുകയാണ്‌ നടൻ. മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം പോലും തന്നില്‍ ഉണ്ടായതെന്ന് ഷൈന്‍ വെളിപ്പെടുത്തുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.

‘കുട്ടിക്കാലത്ത് സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ ശ്രദ്ധിച്ചത്. ലാലേട്ടനായിരുന്നു കളിയും ചിരിയും പാട്ടും കോമഡിയുമൊക്കെയുള്ള വേഷങ്ങള്‍ ചെയ്തിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ലാലേട്ടന്റെ ഫാനായിരുന്നു. സിനിമയില്‍ എത്തിയിട്ടും ഞാന്‍ ഇതുവരെ ലാലേട്ടനെ പരിചയപ്പെട്ടിട്ടില്ല. അമ്മയുടെ മീറ്റിങ്ങിലൊക്കെ ദൂരെ വെച്ച് കണ്ടിട്ടുണ്ട്. പക്ഷേ പരിചയപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം’, ഷൈൻ പറയുന്നു.

നടന്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ചും ഷൈന്‍ അഭിമുഖത്തില്‍ സംസാരിച്ചു. മമ്മൂക്കയെ പരിചയപ്പെട്ട് അദ്ദേഹം എങ്ങനെയാണെന്ന് മനസിലാവുന്നതോടെ നമ്മള്‍ മമ്മൂക്കയുടെ ഫാനാവുമെന്നും പക്ഷേ അതെല്ലാം സാവധാനം മാത്രമേ സംഭവിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ചിലര്‍ അദ്ദേഹവുമായി പെട്ടെന്ന് അടുക്കുമെന്ന് പറഞ്ഞ ഷൈൻ, തനിക്ക് പക്ഷെ കുറച്ച് സമയമെടുത്തു എന്നാണ് വ്യക്തമാക്കുന്നത്.

Also Read:‘മരിച്ചിട്ടില്ല, ജീവനോടെയുണ്ട്’: മരണ വാർത്ത കാരണം രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായെന്ന് മാല പാർവതി

‘മമ്മൂക്കയെ നമ്മൾ വെറുതെ പേടിക്കും. പിറകിലൊക്കെ അദ്ദേഹം വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും. സിനിമയിലൂടെ കണ്ട് കണ്ട് നമുക്ക് മമ്മൂക്കയോടും ലാലേട്ടനോടമൊക്കെ അടുപ്പമുണ്ടാകും. അവര്‍ക്ക് അങ്ങനെ അല്ലെങ്കില്‍ പോലും. അവര്‍ നമ്മളെ കാണുന്നില്ലല്ലോ. മമ്മൂക്കയും ലാലേട്ടനും നമുക്ക് എന്നും അടുപ്പമുള്ളവരാണ്. പിന്നെ മമ്മൂക്കയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ കാര്യങ്ങളുണ്ട്. ദുല്‍ഖറിനോ എനിക്കോ അത്രയും എക്‌സ്പീരിയന്‍സ് ഇല്ല. പിന്നെ ദുല്‍ഖറൊക്കെ വളരെ സൈലന്റ് ആയിട്ടുള്ള കക്ഷിയാണ്. ആവശ്യത്തിന് സംസാരിക്കും. ഒരു സെറ്റില്‍ ഫുള്‍ ടൈം ഓണ്‍ ആയി ഇരിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്. മമ്മൂക്ക അത്രയും കോണ്‍ഫിഡന്റ് ആയതുകൊണ്ട് കൂടിയാണ് അത്’, ഷൈന്‍ ടോം ചാക്കോ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button