ജമ്നാപ്യാരി, ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗമായി, മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഗായത്രി സുരേഷ്. കൊച്ചിയില്‍ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയ സംഭവത്തെ തുടർന്ന് താരത്തിന് നേരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ട്രോളുകളിലൂടെയുള്ള പരിഹാസവും സൈബർ ആക്രമണവും താരം നേരിടേണ്ടി വന്നിരുന്നു. രണ്ട് യൂട്യൂബ് ചാനലുകളിലൂടെ തന്നെക്കുറിച്ചു ചിലകാര്യങ്ങൾ പ്രചരിച്ചതിനെപറ്റി തുറന്നു പറയുകയാണ് ഗായത്രി.
read also: ‘അവൾ വീണ്ടും കുഴിയിലേക്ക് ചാടി’: രണ്ടാം വിവാഹത്തെ വിമർശിക്കുന്നവരോട് അഞ്ജലിക്ക് പറയാനുള്ളത്
ദിലീപുമായി അടുപ്പത്തിൽ ആണെന്ന തരത്തിലും കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാനായി താൻ ഒരുങ്ങുന്നുവെന്ന രീതിയിലും വാർത്തകൾ വന്നതിനെക്കുറിച്ചു ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ.. ‘രണ്ട് യൂട്യൂബ് ചാനലുകളിലൂടെയാണ് അത് പ്രചരിച്ചത്. കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടില്‍ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഞാന്‍ ദിലീപേട്ടനെ വലവീശിപ്പിടിച്ചു എന്നൊക്കെയാണ് പറഞ്ഞത്. എനിക്ക് ദിലീപേട്ടനെ പേഴ്സണലി അറിയുക പോലുമില്ല.’
‘പ്രണവ് മോഹന്‍ലാലിന്റെ കാര്യം ഞാന്‍ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുമ്പോള്‍ അതങ്ങനെ വളരാന്‍ പാടില്ലാല്ലോ, അതാണ് ഞാന്‍ ലൈവില്‍ വന്നിട്ട് ആ 2 ചാനലിന്റേയും പേരെടുത്ത് പറഞ്ഞത്. പിന്നെ ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മറ്റേ പേജ് തന്നെ കാണാനില്ല.’- ഗായത്രി പറഞ്ഞു
Post Your Comments