കൊച്ചി: ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ പ്രിയതാരം മോഹൻലാൽ നായകനായ ചിത്രമാണ് ആറാട്ട്. ആദ്യ പ്രദർശനം മുതൽ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്. എന്നാൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ സമ്മിശ്രമായിട്ടുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജോൺ ഡിറ്റോ. പ്രേക്ഷകനെ കാലേവാരി നിലത്തടിക്കുന്ന ഗാനഭൂഷണം ഗോപന്റെ ആറാട്ട് എന്നാണ് താൻ കരുന്നുത് എന്ന് ജോൺ ഡിറ്റോ പറയുന്നു.
ദേവാസുരവും,ആറാം തമ്പുരാനും, മണിച്ചിത്രത്താഴും, ലൂസിഫറും, വിയറ്റ്നാം കോളനിയും, നരനും വരെ എടുത്തു പയറ്റിയിട്ടും കോട്ടുവായിട്ടു പോകുന്ന ലാഗ് തന്നെയായിരുന്നു ആദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാൽ ഭാഗവും എന്ന് ജോൺ ഡിറ്റോ പറയുന്നു. തിരക്കഥാകൃത്ത് ഉദയകൃഷ്ണൻ സിനിമയിലേക്ക് കയറാനാവാതെ നിന്ന് പരുങ്ങുന്നത് ആദ്യമായി കണ്ടുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
നെയ്യാറ്റിൻകര ഗോപന്റെ “ആറാട്ട് ” കണ്ടു.
തിരക്കഥാകൃത്ത് ഉദയകൃഷ്ണൻ സിനിമയിലേക്ക് കയറാനാവാതെ നിന്ന് പരുങ്ങുന്നതു് ആദ്യമായി കണ്ടു.
ദേവാസുരവും ആറാം തമ്പുരാനും മണിച്ചിത്രത്താഴും ലൂസിഫറും വിയറ്റ്നാം കോളനിയും നരനുംവരെ എടുത്തു പയറ്റിയിട്ടും കോട്ടുവായിട്ടു പോകുന്ന ലാഗ് തന്നെയായിരുന്നു ആദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാൽ ഭാഗവും.
സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ സർ ,മലയാളി പ്രേക്ഷകന് ഇതൊക്കെ മതിയെന്ന് അങ്ങ് തീരുമാനിച്ചതാണോ അതോ അല്പന്മാരേ,
നിങ്ങ രോമാഞ്ചം കൊണ്ടോളൂ… ദാ.. ആറാട്ട് എന്ന് നിസ്സാരവൽക്കരിച്ചതോ? ഏതായാലും പ്രഥമനൊക്കെയുള്ള ഒരു സദ്യ ഇലയിലല്ലാതെ വെറുംമണ്ണിൽ വിളമ്പിയപോലായി.
ലാൽ സാറെന്ന പ്രഥമനെ മുറ്റത്തെ മണ്ണിൽ കോരിയൊഴിച്ചതു പോലായി.
സണ്ണി ലിയോണിന്റെ പേരിൽ രണ്ടായിരം രൂപ വായ്പ, തിരിച്ചടവ് മുടങ്ങിയതോടെ സിബിൽ സ്കോർ ഇടിഞ്ഞു: ഓൺലൈൻ തട്ടിപ്പെന്ന് താരംപായസത്തിലെ ഷേപ്പില്ലാത്ത ഉണക്കമുന്തിരി പോലെ സിദ്ധിക്കും മണ്ണിൽക്കിടക്കുന്നു.
രാഹുൽ രാജിന്റെ പാട്ടുകൾ നിലവാരമൊട്ടും പുലർത്തിയില്ല.
രണ്ടേമുക്കാൽ മണിക്കൂറുള്ള ആറാട്ട്
രണ്ടേകാൽ മണിക്കൂറും മുഷിപ്പിച്ചുകളയും.
അവസാന അരമണിക്കൂർ പഴയ മട്ടിലുള്ളതാണെങ്കിലും പടത്തിനൊരു മുറുക്കവും മറ്റും വരുത്തുന്നുണ്ട്.
നല്ല ടൈറ്റിലായിരുന്നു.
സാധ്യതയുള്ള പ്രൊജക്റ്റായിരുന്നു.
ആറാട്ടിലെ ഏറ്റവും വലിയ പരിമിതി കാസ്റ്റിങ്ങാണ്.
പ്രേക്ഷകനെ കാലേവാരി നിലത്തടിക്കുന്ന ഗാനഭൂഷണം ഗോപന്റെ ആറാട്ട് എന്നാണ് ഞാൻ കരുന്നുത്.
Post Your Comments