CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

പ്രേമത്തിന്റെ പേരിൽ പരിഹാസം, സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി’; ശ്രുതി ഹാസൻ

ചെന്നൈ: മലയാളത്തിൽ വൻ വി‌ജയമായി മാറിയ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. ചിത്രത്തിലെ മലർ എന്ന കഥാപാത്രമായി സായ് പല്ലവി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രം വിജയമായതോടെ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. തെലുങ്ക് റീമേക്കിൽ ശ്രുതി ഹാസനാണ് ഈ കഥാപാത്രമായി അഭിനയിച്ചത്. എന്നാൽ, ഈ ചിത്രത്തിന്റെ പേരിൽ താൻ സോഷ്യൽ മീഡിയയിൽ വളരെയധികം പരിഹസിക്കപ്പെട്ടു എന്ന് ശ്രുതി തുറന്നു പറയുന്നു.

താൻ അങ്ങനെ ട്രോൾ ചെയ്യപ്പെടാറില്ലെന്നും എന്നാൽ തെലുങ്ക് ചിത്രം പ്രേമത്തിന്റെ പേരിൽ പരിഹാസം ഏറ്റുവാങ്ങിയെന്നുമാണ് താരം പറഞ്ഞത്. മലയാളം സിനിമയും അതിലെ സായ് പല്ലവിയുടെ കഥാപാത്രം പ്രേക്ഷകഹൃദയം കീഴടക്കിയതാണ് തനിക്കുനേരെയുള്ള ട്രോളുകൾക്ക് കാരണമായതെന്നും സിനിമ ചെയ്യേണ്ട എന്നു പോലും ചിന്തിച്ചുപോയെന്നും താരം വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിച്ചു, പോലീസിനു നേരെ അശ്ലീല പരാമർശങ്ങൾ നടത്തി: ബോളിവുഡ് താരം കാവ്യ ഥാപ്പറിനെതിരെ പോലീസ് കേസ്

‘ഒറിജിനല്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഈ സിനിമ ചെയ്യേണ്ട എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. പക്ഷേ വേണ്ട, ഞാന്‍ എന്റെ രീതിയില്‍ ഇത് ചെയ്യാം, ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ. അവര്‍ എന്തു ചിന്തിക്കുന്നു എന്നത് പ്രശ്‌നമല്ല. ഒറിജിനല്‍ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അവരെപ്പോലെ എനിക്കാവാന്‍ സാധിക്കില്ല. ഞാന്‍ ആവുകയുമില്ല. ഭാഗ്യത്തിന് സിനിമ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദൈവത്തിന് നന്ദി.’ ശ്രുതി പറഞ്ഞു.

.

shortlink

Related Articles

Post Your Comments


Back to top button