
കൊച്ചി: ചോറ്റാനിക്കരയില്‍ മകം തൊഴാനെത്തി നയന്‍താരയും വിഗ്‌നേഷ് ശിവനും. രണ്ട് മണിയോടെയാണ് ദേവീ ദര്‍ശനത്തിനായി ചോറ്റാനിക്കരയില്‍ നട തുറന്നത്. സിനിമാ താരങ്ങളായ പാര്‍വതിയും ശ്വേതാ മേനോനും മകം തൊഴാനായി എത്തി.
പ്രതിശ്രുത വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്‌നേഷിനൊപ്പമാണ് നയന്‍താര ചോറ്റാനിക്കരയില്‍ എത്തിയത്. വിഘ്‍നേശ് ശിവനും നയൻതാരയും കുറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ട്. വിവാഹത്തിന് മുന്നോടിയെന്നോണം ഇരുവരും വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടുകയാണ്. തിരുപ്പതിയടക്കമുള്ള ക്ഷേത്രങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തിരുന്നു.
സര്‍വാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദര്‍ശനം രാത്രി പത്ത് മണി വരെ നീളും. സ്ത്രീകളെ സംബന്ധിച്ച് നെടുമംഗല്യത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാന്‍ എത്തുന്നത്. ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.
Post Your Comments