InterviewsLatest NewsNEWS

മൂന്നു വര്‍ഷം തുടര്‍ച്ചയായി സര്‍വകലാശാല കലാപ്രതിഭയായ ആളാണ്: ഭർത്താവിനെ കുറിച്ച് ശിൽപ ബാല

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ശിൽപ ബാല. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ചു ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരം. രണ്ടു വർഷം മുൻപ് ശിൽപയുടെ അനുജത്തിയുടെ കല്യാണ ചടങ്ങിലാണ് ആദ്യമായി ശിൽപയും ഭർത്താവ് വിഷ്ണുവും ഒരു നൃത്തം അവതരിപ്പിക്കുകയും അത് വൈറൽ ആകുകയും ചെയ്തത്. ഇപ്പോഴിത ഓങ്കോളജിസ്റ്റായ ഭര്‍ത്താവിന്റെ കഴിവുകള്‍ പുറത്ത് കൊണ്ട് വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശില്‍പ ബാല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

ശിൽപയുടെ വാക്കുകൾ :

‘മൂന്നു വര്‍ഷം തുടര്‍ച്ചയായി സര്‍വകലാശാല കലാപ്രതിഭയായ ആളാണ് എന്റെ ഈ ഡോക്ടര്‍. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ എന്നാല്‍ കഴിയും വിധം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ട് ഇരുന്നു. അന്നത്തെ ഡാന്‍സ് വീഡിയോ കണ്ടു കഴിഞ്ഞ് ഒരുപാട് പേര് വിഷ്ണുവിനോട് പറഞ്ഞു അടിപൊളി ഡാന്‍സ് ആണല്ലോ എന്ന്. അത് കേട്ടതോടെ വളരെ സീരിയസ് ആയ ഒരു വര്‍ക്ക് അറ്റ്മോസ്ഫിയറിൽ നിന്നുള്ള ആളാണ് താന്‍ എന്ന വിഷ്ണുവിന്റെ തോന്നന്‍ മാറി കിട്ടി. കൂടുതല്‍ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം തയാറായി.’

 

shortlink

Related Articles

Post Your Comments


Back to top button