ജാകൻ, സാൻഡ് വിച്ച്, ഡേവിഡ് ആൻ്റ് ഗോലിയാത്ത്, ഡോൾഫിൻ ബാർ, കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കു ശേഷം ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം സി അരുൺ എ ബ്രോൺ മീഡിയാ ഇന്റർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പതിനാറ് ബുധനാഴ്ച്ച കുമരകത്ത് ആരംഭിച്ചു.
ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ പ്രസാദ് ഹെബ്രോണാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും, ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ലളിതമായി നടന്ന ചടങ്ങിൽ എം സി അരുണും അജി മേടയിലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണു തുടക്കമിട്ടത്. തുടർന്ന് ലിജിൻ ജോസ്, നജീം കോയാ, റോഷൻ മാത്യു, നിമിഷാ സജയൻ, ബിനു കുമാർ, ടോമി വർഗീസ് എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. പ്രശസ്ത നിർമ്മാതാവ് സുബൈർ ( വർണ്ണചിത്ര) സ്വിച്ചോൺ കർമ്മവും, ശിവപ്രസാദ് (എബ്രോൺ മീഡിയാ ഇൻ്റർനാഷണൽ ) ഫസ്റ്റ് ക്ലാപ്പും നൽകി. നിമിഷാ സജയൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.
ഒരു ത്രില്ലർ സിനിമയാണ് ലിജിൻ ജോസ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യുവും നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം ( മിന്നൽ മുരളി ഫെയിം), ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ (സൂപ്പർ ശരണ്യാ ഫെയിം), ഷാജു കുരുവിള, നീരജാ, ഭദ്രാ, സിൻസ്, ബേബി എന്നിവരും പ്രധാന താരങ്ങളാണ്.
രചന – നജീം കോയ. അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ബാവ, മേക്കപ്പ് – രതീഷ് അമ്പാടി, കോസ്റ്റ്യൂം, ഡിസൈൻ – അരുൺ മനോഗർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, അസ്സോസ്സിയേറ്റ് ഡയറക്ടർസ് – സുമേഷ് മുണ്ടക്കൽ, സാൻവിൻ സന്തോഷ്, സഹസംവിധാനം – ആരോമൽ ശിവ, അരുൺ കെ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – ബിനുകുമാർ, രതീഷ് സുകമാരൻ, ലൈൻ പ്രൊഡ്യൂസർ – ടോമി വർഗീസ്, പ്രൊഡക്ഷൻ മാനേജർ – ഷൈൻ ഉടുമ്പുഞ്ചോല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജി കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ – സേതു അടൂർ. കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്
ഫോട്ടോ – മോഹൻ സുരഭി .
Post Your Comments