GeneralLatest NewsNEWS

ചില സംഗീതജ്ഞർ പൊതുവേദിയിൽ സംഗീതത്തെക്കുറിച്ച് വിവരക്കേട് പറയുന്നതിന് സാക്ഷിയായിട്ടുണ്ട് : പി ജയചന്ദ്രൻ

ഭാവഗായകനായും ദേവഗായകനായും സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ശബ്‌ദമാധുര്യമാണ് പി ജയചന്ദ്രൻ. കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതസ്വരം, പ്രണയവും വിരഹവും വേദനയും ഭാവതീവ്രതയോടെ പാട്ടിലേക്ക് കൊണ്ടുവരുന്ന ആലാപനസൗകുമാര്യം, ശ്രോതാക്കളിലേക്ക് മധുരവർഷം പോലെ വരികൾ പെയ്‌തിറങ്ങുന്ന അനുഭവം, ഇതാണ് മലയാളികൾക്കെന്നും ജയചന്ദ്ര സംഗീതം. തുടർന്ന് തമിഴിലും കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ സ്വരം കടന്നെത്തി ആസ്വാദക ഹൃദയത്തെ കീഴ്‌പ്പെടുത്തി.

ഇപ്പോൾ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഞെരളത്ത് സംഗീതോത്സവത്തോട് അനുബന്ധിച്ചുള്ള മാന്ധാദ്രി പുരസ്കാരം സ്വീകരിച്ച ​ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിത്. പാടാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുന്നു’ അദ്ദേഹം പറഞ്ഞു

ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും കർണാടിക് സംഗീതത്തെക്കുറിച്ചും പൊതുവേദിയിൽ ചില സംഗീതജ്ഞർ വിവരക്കേട് പറയുന്നതിന് സാക്ഷിയായ അനുഭവങ്ങളും ജയചന്ദ്രൻ വിവരിച്ചു. ഓരോ പുരസ്കാരങ്ങളും ശ്രോതാക്കൾ നൽകുന്നതാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രനടയിൽ വരാനും പ്രാർഥിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും ജയചന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button