InterviewsLatest NewsNEWS

എന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം, അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്: ബേസിൽ ജോസഫ്

സംവിധായകന്റെ പേര് നോക്കി മറിച്ചൊന്ന് ചിന്തിക്കാതെ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്ന താരമാണ് ബേസിൽ ജോസഫ്. മലയാള ചലച്ചിത്ര സംവിധായകന്‍ എന്നതിലുപരി തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലും പ്രാഗൽഭ്യം തെളിയിച്ച താരമാണ് ബേസിൽ. തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ച് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ബേസിൽ 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ഏഴു വർഷത്തിനുള്ളിൽ മൂന്ന് സിനിമ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും താൻ സിനിമയിൽ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ഇതിനോടകം ബേസിൽ തെളിയിച്ച് കഴിഞ്ഞു.

ഇപ്പോൾ എലിസബത്തിനെ ജീവിതസഖിയാക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ച് ബേസിൽ തുറന്നു പറയുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ. തന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹമെന്നും എന്നാൽ ഏഴു വർഷം പ്രണയിച്ചാണ് എലിസബത്തിനെ കല്യാണം കഴിച്ചതെന്നുമാണ് താരം പറയുന്നത്.

ബേസിലിന്റെ വാക്കുകൾ :

‘എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ഞാൻ തേർഡ് ഇയറിന് പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്ത എലിസബത്തിനെ നോട്ട് ചെയ്തത്. സാധാരണ കോളജ് റൊമാൻസ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ടീച് ഫോർ ഇന്ത്യ എന്ന എൻജിഒയിലാണ് എലിസബത്ത് വർക് ചെയ്യുന്നത്. ജാൻഎമന്നിലെ പോലെ സർപ്രൈസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്ന് ഭാര്യ എലിക്ക് അറിയാം. ആഘോഷങ്ങൾ സർപ്രൈസ് ആക്കുന്നത് എലിസബത്തിന് ഹരമാണ്. ആഗസ്റ്റ് 17ന് വിവാഹ വാർഷികം പ്രമാണിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എന്നെ ഡ്രസ് ചെയ്യിച്ച് ഇറക്കി. അപ്പോഴതാ ഡോറിൽ അടുത്ത വീട്ടിലെ ആന്റി. അവരുടെ ബാൽക്കണിയിൽ വീണു കിടന്ന ചെടി റെഡിയാക്കി കൊടുക്കാമോ എന്നാണ് ചോദ്യം. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് എല്ലാവരും കൂടി ബലൂണൊക്കെ പൊട്ടിച്ച് സർപ്രൈസ് വിഷ് ചെയ്യുന്നു

ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ ബർത്ഡേക്ക് ഞാനും ഞെട്ടിച്ചിട്ടുണ്ട്. ബെർത്ഡേ ദിവസം രാത്രി 12 മണിക്ക് ഞാനും പത്തിരുപത്തഞ്ച് കൂട്ടുകാരും കൂടി മെഴുകുതിരിയൊക്കെ വാങ്ങി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. അവൾ കോറിഡോറിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഞങ്ങൾ മെഴുകുതിരി കത്തിച്ച് ഹാർട് ഷേപ്പിൽ നിൽക്കുന്നു. ഗൗതം മേനോൻ സിനിമ പോലുള്ള സിനിമാറ്റിക് സർപ്രൈസ്.

ഇൻഫോസിസിൽ നിന്ന് നാലുമാസം ലീവ് എടുത്ത് പോയാണ് തിരയിൽ അസിസ്റ്റ് ചെയ്തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്ന് കാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറ്. ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ച് ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വച്ചു അന്നെനിക്ക് 24 വയസേയുള്ളൂ.’

shortlink

Related Articles

Post Your Comments


Back to top button