രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും, എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍ അല്ല എന്നും നടി ആലിയ ഭട്ട്. ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഈ കാര്യം വ്യക്തമാക്കിയത്.
ആലിയയുടെ വാക്കുകൾ :
‘രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അതാണ് അവനില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന്‍ വിശ്വസിക്കുന്നത്.
അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല അവന്. രണ്‍ബീര്‍ കാരണം താനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല. അവന്‍ ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്‍.’
Post Your Comments