GeneralLatest NewsNEWS

തന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണം: മാല പാര്‍വതി

നിര്‍മ്മാതാക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നിവരാണ് സിനിമ നിയന്ത്രിക്കുന്നത്. അത്കൊണ്ട് തന്നെ തന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണമെന്ന് നടി മാല പാര്‍വതി. ‘അമ്മ’ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികമാകില്ലെന്നും, അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അടുത്ത ദിവസം തൊട്ട് വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേർത്തു.

നടിയുടെ വാക്കുകൾ :

അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട്. എന്നാല്‍ അത് പ്രവര്‍ത്തികമാകില്ല. കാരണം അമ്മ എന്ന സംഘടന ഒരിക്കലും തൊഴിലുടമ അല്ല. അമ്മ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു മീറ്റിംഗിലോ അല്ലെങ്കില്‍ ഒരു പരിപാടിയിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഇന്റേണല്‍ കമ്മിറ്റിയിലേക്ക് വരാം എന്നേയുള്ളു.

തന്റെ അറിവില്‍ അമ്മ എന്ന സംഘടന ഇന്നുവരെ ഒന്നും തന്നെ നിര്‍മ്മിച്ചിട്ടില്ല. അവരുടെ ഷോ പ്രൊഡ്യൂസ് ചെയ്യുന്നത് ഏതെങ്കിലും ചാനല്‍ ആയിരിക്കാം അല്ലെങ്കില്‍ മറ്റൊരു ടീം ആയിരിക്കാം. എന്നാല്‍ സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. പ്രൊഡ്യൂസര്‍മാര്‍ വരണം. ചേംബര്‍ ഇത് ഗൗരവമായി എടുക്കണം.

നിര്‍മ്മാതാക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നിവരാണ് സിനിമ നിയന്ത്രിക്കുന്നത്. അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അടുത്ത ദിവസം തൊട്ട് വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വരും. എന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണം.

സിനിമ ചെയ്യാനായി വരുന്ന, സിനിമ മാത്രം ചെയ്യാന്‍ വരുന്ന ചിലരുണ്ട്. ഇപ്പോള്‍ അമല്‍ നീരദിന്റെ സെറ്റിലൊക്കെ ഒന്നും നടക്കില്ല. എന്നാല്‍ സിനിമയില്‍ മോശം കാര്യങ്ങള്‍ ഇല്ല എന്നല്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും എന്ന് വന്നാല്‍. ഇപ്പോള്‍ അങ്ങനെ വന്നിട്ടുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button