InterviewsLatest NewsNEWS

സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു പിതാവ്, ആ സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ട് : കുഞ്ചാക്കോ ബോബന്‍

തലമുറകളായി സിനിമാകുടുംബത്തിലെ അംഗമാണ് കുഞ്ചാക്കോ ബോബന്‍. സൗഹൃദത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്ന തന്റെ അപ്പന്റെ സ്വഭാവമാണ് തനിക്കും കിട്ടിയിരിക്കുന്നതെന്നും, സിനിമയില്‍ സജീവമല്ലാത്ത കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും പറയുകയാണ് കുഞ്ചാക്കോ ബോബന്‍ ഒരു അഭിമുഖത്തിൽ.

ചാക്കോച്ചന്റെ വാക്കുകൾ :

സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു പിതാവ് ബോബന്‍ കുഞ്ചാക്കോ. സിനിമ നിര്‍മാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് പരിപാടികള്‍ നടത്തിയിരുന്നു. സുഹൃത്തിന് പണം കടം കൊടുക്കാന്‍ വേണ്ടി അമ്മയുടെ സ്വര്‍ണം പണയം വെച്ചിട്ടുണ്ട്. അന്ന് സ്വര്‍ണമൊക്കെ നഷ്ടമായി. അപ്പോഴും അപ്പന്‍ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല. മാനുഷികമായി അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം തനിക്കും കിട്ടിയിട്ടുണ്ട്.

അപ്പന്‍ മരിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ല. മലയാളത്തിലെ ഒരു പ്രമുഖ നടനോട് അന്ന് പണം കടം ചോദിച്ചു. പുള്ളി തന്നില്ല. ചെറിയൊരു തുകയായിരുന്നു അത്. അദ്ദേഹം തന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ റിയല്‍ എസ്റ്റേറ്റില്‍ സജീവമായ കാലമായിരുന്നു. അതേ നടന്‍ തന്നെ പിന്നീട് എന്റെ അടുത്തുവന്ന് പണം കടം ചോദിച്ചു. വലിയ തുകയായിരുന്നു. ഞാന്‍ അത് കൊടുത്തു. അങ്ങനെയാണ് പലരോടും താന്‍ റിവഞ്ച് ചെയ്തിരുന്നത്.’

shortlink

Related Articles

Post Your Comments


Back to top button