InterviewsLatest NewsNEWS

സായ് പല്ലവി ചെയ്യുന്നതുപോലെയൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല, എനിക്ക് പരിമിതികളുണ്ട്: ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി നായികയായ പുതിയ ചിത്രം ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 31 വിവാഹാലോചനകളിലൂടെ കടന്നുപോകുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. ഗ്രാമത്തില്‍ നിന്നുമുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നപ്പോളാണ് അർച്ചനയിൽ അഭിനയിക്കാൻ അവസരം കിട്ടിയതെന്നും, നടി ശോഭന പണ്ട് ചെയ്തപോലുള്ള വേഷങ്ങളും സാമന്തയും നയൻതാരയുമൊക്കെ ചെയ്യുന്ന പോലുള്ള കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ ഭാഗമാകണം എന്നാണ് ആഗ്രഹമെന്നും പറയുകയാണ് താരം കൗമുദി മൂവിസിനു നൽകിയ അഭിമുഖത്തിൽ.

ഐശ്വര്യയുടെ വാക്കുകൾ :

‘ഗ്രാമത്തില്‍ നിന്നുമുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് അര്‍ച്ചന വരുന്നത്. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ ലഭിക്കുന്നുണ്ട്. ഇതും വേണം അതിന് മുകളിലേക്കുള്ളതും വേണം എന്നാഗ്രഹമുള്ള ആളാണ് ഞാന്‍. അത് പറയാന്‍ ഒരു നാണവുമില്ല.

പണ്ട് ശോഭന മാം ചെയ്തത് പോലെയുള്ള കഥാപാത്രങ്ങളും ചെയ്യണം. ഇപ്പോള്‍ സാമന്തയും നയന്‍താരയും ചെയ്യുന്നതുപോലെയുള്ള കൊമേഴ്‌സ്യല്‍ സിനിമകളുടെയും ഭാഗമാകണം. സായ് പല്ലവി ചെയ്യുന്നതുപോലെയൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ ശ്യാം സിംഘ റോയിയിലേതു പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

നല്ല സിനിമകളുടെ ഭാഗമാകാന്‍ ആണ് ആഗ്രഹം. അര്‍ച്ചനയാവുമ്പോഴും പാലക്കാടന്‍ സ്ലാങ് പിടിക്കാന്‍ നോക്കുന്നില്ല. സ്ലാങ് പിടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന്‍സ് വേറെ വഴിക്ക് പോകും. അതുകൊണ്ട് ആ പരിപാടി നോക്കിയിട്ടില്ല. എനിക്ക് പരിമിതികളുണ്ട്. അത് മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്’.

 

shortlink

Related Articles

Post Your Comments


Back to top button