‘ദിൽ സെ’ എന്ന ചിത്രത്തിലെ ‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തൊലി ചിന്തിക്കോ’ എന്ന ഗാനം ആലിക്കാൻ വേണ്ടി ചെന്നൈയിലെ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ഇതിഹാസ ഗായിക ലത മങ്കേഷ്കറിനെ കണ്ട ഓർമ പങ്കുവെയ്ക്കുകയാണ് ഗായകൻ എംജി ശ്രീകുമാർ. ലത ജിയെ സംഗീത സംവിധായകൻ എആർ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ച് കണ്ട സംഭവമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ എംജി പങ്കുവെച്ചത്.
എംജിയുടെ വാക്കുകൾ :
‘ജീവിതത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയാണ് നമുക്ക് ചില വലിയ അത്ഭുതങ്ങൾ ഉണ്ടാകുന്നത്. അന്ന് ഞാൻ ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ചെന്നൈയിൽ ഒരു റെക്കോർഡിങ്ങിൽ ആയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു റഹ്‌മാന് വേണ്ടി ഒരു എട്ടു വരി എഴുതിക്കൊണ്ടിരിക്കുകയാണെന്നു. എനിക്കും അന്ന് റഹ്‌മാനെ അറിയാമായിരുന്നു അതുകൊണ്ട് ഞാനും കൂടെ വരാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. റഹ്‌മാനോട് ഒരു ഹായ് പറയാം എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം എന്നാൽ സ്റ്റുഡിയോയിൽ എത്തിയതും റഹ്‌മാൻ ചോദിച്ചു. ഇന്ന് ഒരു മണിക്ക് ഫ്രീ ആണോ?’. ഞാൻ കൃത്യം 12 30 നു സ്റ്റുഡിയോയിൽ എത്തുന്നു പത്തു മിനിറ്റു കൊണ്ട് ആ എട്ടു വരികൾ പാടുന്നു. ഈ ചെറിയ സമയത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.
അന്ന് തന്റെ ഭാഗം പാടി ഇറങ്ങിയ സമയത്തായിരുന്നു ലത ജി തന്നെ മുന്നിൽ എത്തുന്നത്. താൻ അവരുടെ അനുഗ്രഹം വാങ്ങാനായി ചെന്നു. കൂടെ ഉണ്ടായിരുന്ന ആരോ പറഞ്ഞു മലയാളത്തിലെ പുതിയ ഗായകനാണ്. ‘വെരി ഗുഡ് വെരി ഗുഡ്’ ലതാജി പറഞ്ഞു. കാണുമ്പോൾ ആ ലാളിത്യമുള്ള ശബ്ദത്തിൽ ചോദിക്കുമായിരുന്നു ‘ഹൗ ആർ യു ബേട്ട ? പിന്നെയും ഒട്ടേറെ തവണ ലത ജിയെ കാണുവാൻ തനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. എയർപോർട്ടുകളിൽ വെച്ച് ഞാൻ അവരെ കാണാറുണ്ടായിരുന്നു. ഒരുപാട് സുരക്ഷാ ഉദ്യാഗസ്ഥരുടെ നടുവിലും ഞങ്ങളുടെ ആ ചെറിയ കൂടിക്കാഴ്‌ച അവർ ഓർത്തിരുന്നു. കാണുമ്പോൾ ആ ലാളിത്യമുള്ള ശബ്ദത്തിൽ ചോദിക്കുമായിരുന്നു ‘ഹൗ ആർ യു ബേട്ട ?’ അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഞാൻ ആയിരം പാട്ടുകൾ പാടിയിരിക്കാം, എന്നാലും ലതാജിക്കൊപ്പം പാടിയ ഈ പാട്ടു അത് എനിക്ക് പദ്‌മശ്രീ കിട്ടിയ പോലെയാണ്.
Post Your Comments