1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന നടിയാണ് ഷീല. നിത്യഹരിത നായകന് പ്രേം നസീറിന്റെ നായികയായി ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച നടിയെന്ന റെക്കോര്‍ഡുകള്‍ ഷീലയുടെ പേരിലാണ്. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി 1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന് വിടവാങ്ങി. പിന്നീട് 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ ഷീല ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി നിലനില്ക്കുന്നു.
ഇപ്പോഴിതാ ഷീലയെ കുറിച്ച് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. വനിതയ്ക്ക് വേണ്ടി എഴുതുന്ന റിപ്പോര്‍ട്ടിലാണ് പ്രിയ നായികയെ കുറിച്ച് അദ്ദേഹം എഴുതിയത്.
ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ :
ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ച ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ തികച്ചും ആകസ്മികം എന്നോണം ആ സൗഹൃദ ശോഭ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. അപ്പോള്‍ മുതല്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ പ്രേം നസീറിന്റെ നായികമാരായി എത്തി. പ്രേംനസീര്‍ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ 75 ശതമാനത്തിലും അക്കാലത്ത് ഷീലയായിരുന്നു നായിക. അതുകൊണ്ട് ആദ്യകാലത്ത് ഞാന്‍ എഴുതിയ മികച്ച പല ഗാനങ്ങളും പാടി അഭിനയിച്ചത് അവര്‍ രണ്ടുപേരും ചേര്‍ന്നാണ് .
പില്ക്കാലത്ത് പ്രശസ്ത തമിഴ് നടന് രവിചന്ദ്രനെ ഷീല വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ജോര്‍ജ് വിഷ്ണു എന്ന മകനും പിറന്നു. സ്വന്തം ഭര്‍ത്താവിനോടൊപ്പം ചില സിനിമകളില്‍ ഷീല അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ രണ്ടാം നിരയിലെ മികച്ച നടന് ആയിരുന്നിട്ടും രവിചന്ദ്രന്‍ മലയാളത്തില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ക്രമേണ ഷീലയും രവിചന്ദ്രനും തമ്മിലുള്ള ദാമ്പത്യവും അവസാനിച്ചു.
ഷീലയ്ക്ക് നാല് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും അവര്‍ തികച്ചും അര്‍ഹിക്കുന്ന ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. പലപ്പോഴും സൗന്ദര്യം കൂടുതലുള്ള നടിക്ക് അവര്‍ എത്ര നന്നായി അഭിനയിച്ചാലും പുരസ്കാരം നല്കിക്കൂടാ എന്ന് നിര്‍ബന്ധമുള്ള ചില ബുദ്ധിജീവികള്‍ ഉണ്ട്. ഗ്ലാമര്‍ എന്ന വാക്കിനോടുള്ള അലര്‍ജി ആണ് അവരെ ഭരിക്കുന്നത്. എത്രയെത്ര ചിത്രങ്ങളിലാണ് ഷീല അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ദുഃഖപുത്രിയായി ഗ്ലാമര്‍ താരമായ ഒതുങ്ങി പോവാതെ ഏതു വേഷവും തികഞ്ഞ തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടിയായി അവര്‍ വളര്‍ന്നു. ഷീലയുടെ സൗന്ദര്യം അവരുടെ മുഖത്തും അംഗോപാംഗങ്ങളിലും മാത്രമല്ല അവര്‍ ജീവിതത്തില്‍ നിലനിര്‍ത്തുന്ന സൗഹൃദങ്ങളിലും പ്രകടമാണ്
Post Your Comments