കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന നിരവധി കഥാപാത്രങ്ങൾ അനശ്വരമാക്കി
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ ഇടം നേടിയ താരമാണ് ജഗതി ശ്രീകുമാർ. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടൻ തന്റെ നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. കോമഡി വേഷങ്ങൾക്കൊപ്പം വില്ലനായും സീരിയസ് കഥാപാത്രങ്ങളും നടൻ ചെയ്തിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ താരം അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എങ്കിലും ഇന്നും സിനിമയിലെ അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്
ഇപ്പോഴിത ജഗതിയെ കാണാനായി നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണനും ഭാര്യ ഡോക്ടർ ഐശ്വര്യയും എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട താരത്തെ കണ്ട വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്. ജഗതിയ്ക്ക് വേണ്ടി ചന്ദ്ര കളഭം… എന്ന് തുടങ്ങുന്ന ഗാനവും അനൂപ് ആലപിച്ചിട്ടുണ്ട്.
അനൂപിന്‌റെ വാക്കുകൾ :
‘സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി’… സ്നേഹം … സ്നേഹം …സ്നേഹം .. ആരാധന .. വ്യസ്ത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം. എന്‍റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചതിൽ ..
സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി … അത് എനിക്ക് പ്രിയപ്പെട്ടതായിരിക്കും .. ഏതോ ഒരു വേദിയിൽ വച്ചോ, ലൊക്കേഷനിൽ വച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്നേഹത്തിന്റെ ചിരി …എന്‍റെ ജഗതി സർ… അനൂപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചും”. ചിത്രങ്ങൾക്കൊപ്പം അനൂപിന്റെ പാട്ട് ആസ്വദിച്ച് കേട്ടിരിക്കുന്ന ജഗതിയുടെ വീഡിയോയും വൈറൽ ആയിട്ടുണ്ട്.
Post Your Comments