അഭിനയത്തിലും സൗന്ദര്യത്തിലും, എല്ലാം തികഞ്ഞൊരു ആക്ടറാണ് കാവ്യാ മാധവൻ എന്നും, ചെറുപ്പം മുതലേ കാവ്യ മാധവന്റെ ആരാധികയാണ് താനെന്നും നടി അനശ്വര രാജന്. അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ അനശ്വര പറയുന്നത്.
അനശ്വരയുടെ വാക്കുകൾ :
ഞാൻ ചെറുപ്പം മുതലേ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും, എല്ലാം തികഞ്ഞൊരു ആക്ടറാണ് അവര്‍, അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കും അഭിമാനം തോന്നാറുണ്ട്.
കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്നാണ് തനിക്ക് ആഗ്രഹം. മീശമാധവന് പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തനിക്കും പ്രണയം തോന്നിയിരുന്നന്നു. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്.
അന്ന് മീശമാധവന് പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നല്‍ വന്നത്. ഞാൻ വീട്ടില്‍ പറഞ്ഞു, ഇതാണെന്റെ ചെക്കന് എന്ന്. അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ തനിക്കുമത് ഒരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറെക്കഴിഞ്ഞ് യഥാര്‍ത്ഥ പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്ക് വന്നു പോയി’.
Post Your Comments