CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സ്ത്രീ സംവിധായകർ എന്തുകൊണ്ട് സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ ഒരുക്കുന്നില്ല: ജൂഡ് ആന്റണി ജോസഫ്

കൊച്ചി: ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ജൂഡ് ആന്റണി. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ മൂന്നു ചിത്രങ്ങൾ ആണ് ജൂഡ് ആന്റണി സംവിധാനം ചെയ്തത്. ഇതിൽ മുന്നിലും സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.

ഇപ്പോൾ സ്ത്രീപക്ഷ സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ജൂഡ്. താൻ അത് മനപ്പൂർവം സ്ത്രീപക്ഷ സിനിമ ഒരുക്കാൻ വേണ്ടി ചെയ്തത് അല്ല എന്നും തന്റെ മുന്നിൽ വന്ന കഥകൾ അങ്ങനെ ആയിരുന്നു പറയേണ്ടത് എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രമേ ഉള്ളുവെന്നും ജൂഡ് പറയുന്നു.

വിശപ്പ് മാറ്റാനായി കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്: ഹരിശ്രീ അശോകന്‍

സ്ത്രീപക്ഷ ചിത്രങ്ങൾ എടുക്കേണ്ടത് പുരുഷ സംവിധായകർ മാത്രമാണോ എന്നും ജൂഡ് ചോദിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഇത്രയധികം ചർച്ചകൾ ഉണ്ടായിട്ടും ഇവിടെയുള്ള സ്ത്രീ സംവിധായകർ എടുത്ത ചിത്രങ്ങളിൽ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ എന്നിവരെ പോലെയുള്ളവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത് എന്നും, എന്തുകൊണ്ട് അവർ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ ഒരുക്കുന്നില്ല എന്നും ജൂഡ് ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button