BollywoodCinemaGeneralLatest NewsNEWS

ലത മങ്കേഷ്കറിന് അന്ത്യോപചാരം അർപ്പിക്കാൻ അമിതാഭ് ബച്ചൻ വരാതിരുന്നത് എന്തുകൊണ്ട് ?

അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പ്രമുഖരാണ് പങ്കെടുത്തത്. എന്നാൽ, ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭാവം ആരാധകർ ചർച്ചയാക്കിയിരുന്നു. അമിതാഭ് ബച്ചനെ മാത്രം ചടങ്ങില്‍ കണ്ടില്ലല്ലോ എന്നായിരുന്നു ചോദ്യം. അദ്ദേഹം വരാതിരുന്നതിനു പിന്നിലെ കാരണം പറയുകയാണ് ബച്ചനോട് അടുത്ത വൃത്തങ്ങൾ.

പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തി ബച്ചൻ ലതയുടെ കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാരം പൊതു സ്ഥലത്ത് ആയതിനാലും തന്റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കുകയും ചെയ്യുന്നത് കൊണ്ടാണ് വീട്ടിലെത്തി അനുശോചനമറിയിച്ചെതെന്നും അവര്‍ വ്യക്തമാക്കുന്നു.

‘അവര്‍ നമ്മെ വിട്ടുപോയി, ഒരു ദശലക്ഷം നൂറ്റാണ്ടുകളായി നമ്മള്‍ കേട്ട ശബ്ദം. സ്വര്‍ഗത്തില്‍ അവരുടെ ശബ്ദം ഇപ്പോള്‍ മുഴങ്ങുന്നു. ആതാമാവിന് നിത്യശ്ന്തി നേരുന്നു’ എന്നാണ് ലതയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് അമിതാഭ് ഭച്ചന്‍ കുറിച്ചത്. അതേസമയം, ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ് ഖാന് നേരെ വൻ വിമര്ശനമായിഉർന്നു ഉയർന്നിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button