GeneralLatest NewsNationalNEWS

പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയിൽ നമ്മൾ അധഃപതിച്ചിരിക്കുന്നു: ഊര്‍മിള

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനു മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ വിമർശനവുമായി നടിയും ശിവസേന നേതാവുമായ ഊര്‍മിള മണ്ഡോദ്കർ. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി എന്ന് ഊര്‍മിള പ്രതികരിച്ചു.

‘പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ അധഃപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെ കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്’ ഊര്‍മിളയുടെ പറഞ്ഞു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്. ഗായികയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഷാരൂഖ് ദുആ ചെയ്യുന്നതും പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്.

Read Also:- വിവാദങ്ങൾക്കൊടുവിൽ ‘വെയിൽ’ പ്രദർശനത്തിനെത്തുന്നു: തിയതി പുറത്തുവിട്ടു

ദുആ ചെയ്ത ശേഷം മാസ്‌ക് മാറ്റിയ ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം തുടങ്ങിയത്. ഹരിയാനയിലെ ബിജെപി നേതാവ് അരുണ്‍ യാദവ് തുടങ്ങി വച്ച വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button