വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദളപതി 66’. വിജയ് ആദ്യമായി ഒരേ സമയം തെലുഗിലും തമിഴിലുമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദളപതി 66’. ദേശീയ പുരസ്കാര ജേതാവായ തെലുഗ് സംവിധായകൻ വംശി പാടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ കഥാപരിസരത്തെ കുറിച്ച് നിർമാതാവ് ദിൽ രാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു വലിയ സിനിമയാണ് ഇത്.
ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഇതിൽ ഒരു കഥാപാത്രം വിജയ് ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്നാണ്. ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ. അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ടവേഷത്തിലെത്തുന്നത്. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിലെ നായികയേയും മറ്റ് പ്രധാനകഥാപാത്രങ്ങളേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും പ്രശസ്ത ടോളിവുഡ് നിര്‍മാതാവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമന് ചിത്രത്തിന് സംഗീതം നല്‍കുമെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും വിജയ് ചിത്രത്തിന് തമന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Post Your Comments