CinemaGeneralLatest NewsMollywoodNEWS

‘ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു’: ദിലീപിന്റെ ജാമ്യത്തിൽ സുഹൃത്തുക്കൾ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ളവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ. ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും റിപോർട്ടർ തുടങ്ങിയ ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. ദിലീപിന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജോൺ വ്യക്തമാക്കുന്നു.

ദൈവം വലിയവനാണ് എന്ന് സംവിധായകൻ നാദിർഷയും വ്യക്തമാക്കി. അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി.യും ജാമ്യവുമായി ബന്ധപ്പെട്ട വാർത്തയിൽ പ്രതികരിച്ചു. ‘ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാധ്യമങ്ങൾക്ക് വാർത്തയല്ല. ‘ക്ഷീരമുള്ളോരകിടിൻ ചുവട്…’ ദിലീപ് തന്നെ! മാധ്യമ ധർമം’ എന്നായിരുന്നു വ്യാസൻ പറഞ്ഞത്.

നേരത്തെ, അഡ്വ. ശ്രീജിത്ത് പെരുമനയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണ് ഹൈക്കോടതി വിധിയെന്ന് അഭിഭാഷകൻ നിരീക്ഷിച്ചു. നീതി ലഭിച്ചുവെന്നും ദിലീപിനുള്ള ജാമ്യമല്ലിത്, ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണിത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button