കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷാ. ദൈവം വലിയവനാണ് എന്ന് നാദിർഷാ പ്രതികരിച്ചു. നേരത്തെ, അഡ്വ. ശ്രീജിത്ത് പെരുമനയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണ് ഹൈക്കോടതി വിധിയെന്ന് അഭിഭാഷകൻ നിരീക്ഷിച്ചു. നീതി ലഭിച്ചുവെന്നും ദിലീപിനുള്ള ജാമ്യമല്ലിത്, ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണിത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിരിക്കെ, കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിരുന്നു. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് സുഹൃത്തുക്കളായ ശരത്ത്, ഷൈജു ചെമ്മനങ്ങാട് തുടങ്ങിയവരെ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തിരുന്നു.
ദിലീപിന് പിന്നാലെ കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചാണ് കോടതിയുടെ നടപടി. ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്താണ് കോടതി വിധിപ്രസ്താവം നടത്തിയത്. ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന് പ്രതീക്ഷിച്ച അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു. ഹർജി തള്ളി, ജാമ്യം നിഷേധിച്ചാൽ ഉടൻ തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. വിധി വന്നതോടെ സംഘം മടങ്ങി.
Post Your Comments