നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക കോടതി വിധി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നൽകണം എന്നും ഉത്തരവിൽ പറയുന്നു.
ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇരു വിഭാഗവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ നിരത്തി രേഖാമൂലം ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. വിധി മറിച്ചായിരുന്നെങ്കിൽ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആലുവയിലെ വീടിനു മുന്നില്‍ കാത്ത് നിന്ന ക്രൈംബ്രാഞ്ച് സംഘം വിധി വന്നതോടെ മടങ്ങി.
ദീലിപും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയത് അഞ്ചുപേരാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും മറ്റ് അഞ്ചുപേരും ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തത്. വിധിയിൽ പ്രതികരിച്ച് ബാലചന്ദ്ര കുമാറും രംഗത്ത് വന്നു. പ്രതി പ്രബലനാണെന്നും പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments