InterviewsLatest NewsNEWS

ആ അറിയിപ്പ് കണ്ടതോടെ എല്ലാവരും കൂടി കൂട്ടത്തോടെ പുറത്തേക്കോടി, തിരക്കിൽ പലര്‍ക്കും പരിക്ക് പറ്റി: സംവിധായകൻ സിദ്ദീഖ്

കൊച്ചിൻ കലാഭവനിൽ നിന്നും സംവിധാനരംഗത്തേക്ക് എത്തിയയാളാണ് സംവിധായകൻ സിദ്ദീഖ്. പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചു കൊണ്ട് സംവിധായക രംഗത്തേയ്ക്ക് വന്ന അദ്ദേഹം ലാലുമായുള്ള കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു.

ഇപ്പോൾ ‘ഫ്രണ്ട്‌സ്’ സിനിമ റിലീസായ സമയത്തുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിദ്ദീഖ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംഭവത്തെ കുറിച്ച് മനസ്സു തുറന്നത്.

സിദ്ദീഖിന്റെ വാക്കുകൾ :

‘പത്തനംതിട്ടയിലെ ഒരു തിയേറ്ററില്‍ നടന്ന ഒരു സംഭവമാണ്. ബി ക്ലാസ് തിയറ്ററാണ്. ഇന്നത്തെപ്പോലെയല്ല, അന്ന് സൗകര്യങ്ങള്‍ വളരെ കുറവാണ്. സിനിമ തുടങ്ങി. കാണികള്‍ ഇങ്ങനെ ഹരം പിടിച്ച് ഇരിക്കുകയാണ്. സിനിമ പകുതിയായപ്പോള്‍ സ്‌ക്രീനില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ‘ഫയര്‍, പുറത്തു വരുക’. അറിയിപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകര്‍ ആകെ അമ്പരന്നു.

തിയേറ്ററിന് തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി കൂട്ടത്തോടെ പുറത്തേക്കോടി. പലര്‍ക്കും തിരക്കിനിടയില്‍പെട്ട് പരിക്കു പോലും ഉണ്ടായി. തിയേറ്ററിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് എല്ലാവരും പുറത്തു വന്നു. എന്നിട്ട് കുറച്ചുദൂരം മാറിനിന്നിട്ട് തീപിടിച്ച ദൃശ്യം കാണുന്നതിനായി എല്ലാവരും അവിടെ നോക്കി നിന്ന്.

എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിയേറ്റര്‍ ഉടമയും ഓപറേറ്ററും വാപൊളിച്ചു നിന്നു. ഇറങ്ങിയോടിയ ആളുകള്‍ തിരികെയെത്തി തിയറ്റര്‍ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങള്‍ തിരക്കി. പിന്നീട് പൂരത്തിന് അമിട്ട് പൊട്ടും പോലെ അടിപൊട്ടുകയായിരുന്നു. തിയറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്’.

shortlink

Related Articles

Post Your Comments


Back to top button