GeneralLatest NewsNEWS

‘പൃഥ്വിരാജി’നെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി കര്‍ണി സേന

ചരിത്ര സിനിമയായ ‘പൃഥ്വിരാജി’നെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി കര്‍ണി സേന രംഗത്ത്. അലഹബാദ് കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട ഹർജി എത്തിയത്. അക്ഷയ് കുമാറും മാനുഷി ചില്ലാറും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്ന ആവശ്യമാണ് സേന മുന്നോട്ടു വെക്കുന്നത്. ശ്രീ രാഷ്ട്രീയ രജ്‌പുത് കര്‍ണി സേനയുടെ ദേശീയ ഉപാധ്യക്ഷ സംഗീത സിംഗാണ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.

സാമ്രാജ് പൃഥ്വിരാജ് ചൌഹാന്‍ എന്ന് ഉപയോഗിക്കുന്നതിന് പകരമായി പൃഥ്വിരാജ് എന്ന് പേരിടുന്നത് രജ്‌പുത് സമുദായത്തെ അവഹേളിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ്, ടീസറില്‍ കാണിച്ചിരിക്കുന്നത് തെറ്റായ ധാരണ നല്‍കുന്നതാണ്, സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വസ്തുതകളെ വളച്ചൊടിക്കുന്നു എന്നിങ്ങനെയാണ് പരാതിയില്‍ പറയുന്നത്. ജസ്റ്റിസ് അട്ടൌ റ്ഹമാന്‍ മസൂദിയും ജസ്റ്റിസ് നരേന്ദ്ര കുമാര്‍ ജോഹറിയും അടങ്ങിയ ബെഞ്ച് പ്രിഥ്വിരാജ് എന്ന ചിത്രത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

യഷ് രാജ് ഫിലിംസിനും ആദിത്യ ചോപ്രയ്ക്കും ചന്ദ്രപ്രകാശ് ദ്വിവേദിക്കും എതിരായാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നായിക മാനുഷി ചില്ലാറിന്റെ വസ്ത്രധാരണത്തിലും സേന രൂക്ഷമായി ഹര്‍ജിയില്‍ വിമര്‍ശിക്കുന്നുണ്ട്.

 

shortlink

Post Your Comments


Back to top button