കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് ഷോണ്‍ റോമി. അതിന് മുന്‍പ് ചെറിയൊരു റോളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് കമ്മട്ടിപ്പാടത്തിലൂടെയാണ്. ഇപ്പോഴിതാ നടന് ദുല്‍ഖറിനെ ആദ്യം കണ്ടതിനെ കുറിച്ചും പിന്നീട് ആ സൗഹൃദം മുന്നോട്ട് പോയതിനെ പറ്റിയുമെല്ലാം പറയുകയാണ് ഷോണ്‍ ഇടൈംസിന് നല്കിയ അഭിമുഖത്തിൽ.
‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ആദ്യ ചിത്രത്തിന് ശേഷം മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷോണ്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കമ്മട്ടിപ്പാടം’ എന്നചിത്രത്തില്‍ ഷോണ്‍ ആയിരുന്നു നായിക. ‘കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ കണ്ടപ്പോള്‍ ദുല്‍ഖര്‍ തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് ഷോണ്‍ റോമി ഓര്‍ക്കുന്നു.
ഷോണിന്റെ വാക്കുകൾ :
‘ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറയുകയാണെങ്കില്‍ അത്രയ്ക്കും സ്വാഭാവികവും ആകര്‍ഷകവുമായ നടനാണെന്ന് പറയാം. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ദുല്‍ഖര്‍ ഒരു ചെറിയ ടിപ്പ് തന്നിരുന്നു. ഓരോ കഥാപാത്രത്തിനും ഓരോ യാത്രയുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സംവിധായകന് ആക്ഷന്‍ എന്ന് പറയുമ്പോള്‍ പെട്ടെന്ന് കഥാപാത്രത്തിലേക്ക് മാറുകയല്ല വേണ്ടത്. അതിന് മുന്‍പ് തന്നെ ആ കഥാപാത്രം എങ്ങനെയായിരിക്കും ചിന്തിക്കുക, അല്ലെങ്കില്‍ ആ കഥാപാത്രം കടന്ന് പോവുന്ന മാനസികാവസ്ഥ എന്താണെന്നൊക്കെ അറിയാന്‍ ശ്രമിക്കണം. നമ്മള് പെര്‍ഫോം ചെയ്യുന്നതിന് മുന്‍പ് തന്നെ അത് നമ്മളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കണം എന്നും. അതിന് ശേഷം മുതല്‍ താനും അങ്ങനെ തന്നെ പിന്തുടര്ന്ന് വരികയാണ്. ദുല്‍ഖര്‍ സല്മാന് സിനിമാ മേഖലയില്‍ ഉയരങ്ങളില്‍ എത്തി നില്‍ക്കാനുള്ള കാരണം അദ്ദേഹത്തിന് അഭിനയിക്കാനുള്ള കഴിവുകള്‍ കൊണ്ട് തന്നെയാണ്’.
Post Your Comments