വാടക ഗര്‍ഭധാരണത്തിലൂടെയാണ് തങ്ങള്‍ക്ക് കുട്ടിയുണ്ടായ വിവരം ആരാധകരെ അറിയിച്ചത് മുതൽ പ്രിയങ്ക ചോപ്രയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറിയത്. ഭര്‍ത്താവ് നിക്ക് ജൊനാസിനേയും വിമർശിക്കുന്നവരുണ്ട്. സൈബർ ആക്രമണം കടുത്തതോടെ നടി അനുഷ്ക ശർമ്മ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കുഞ്ഞിന്റെ വരവിന് ശേഷം ആദ്യമായൊരു പോസ്റ്റുമായി എത്തിയ പ്രിയങ്കയെ വീണ്ടും പരിഹസിക്കുകയാണ് സദാചാരവാദികൾ.
വാടക ഗര്‍ഭധാരണത്തെ ചൂണ്ടി കാണിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ പിന്തിരിപ്പന് ചിന്താഗതിക്കാര്‍ താരത്തിനെതിരെ രംഗത്ത് എത്തിയത്. ഇവര്‍ക്ക് കുട്ടിയേക്കാളും ഇഷ്ടം നായയെയാണ്, കാരണം അവള് ഗര്‍ഭം ധരിച്ചിട്ടില്ലെന്നായിരുന്നു ഒരാളുടെ പരിഹാസം. കുട്ടിയെ കാശ് കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തെ ഇങ്ങനെ പരിഹസിക്കുമ്പോഴും മറ്റൊരു വലിയ വിഭാഗം ആളുകള്‍ താരത്തിന് പിന്തുണയും ആശംസകളുമായി എത്തുന്നുണ്ട്.
അതേസമയം, താരം വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വാർത്ത. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് ചിത്രങ്ങളിലെ ഫാല്‍ക്കണ്‍ ആന്റണി മാക്കിയ്ക്കൊപ്പമാണ് പ്രിയങ്ക അഭിനയിക്കുന്നത്. ‘എന്‍ഡിങ് തിങ്ങ്സ്’ എന്നാണ് സിനിമയുടെ പേര്. 1994ല്‍ ജയിംസ് കാമറോണ്‍ സംവിധാനം ചെയ്ത ചിത്രം ‘ട്രൂ ലൈസി’നോട് സമാനമായ കഥയായിരിക്കും ‘എന്‍ഡിങ് തിങ്ങ്സിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെവിന് സള്ളിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ.
Post Your Comments