ഹൈദരാബാദ്: വാര്‍ത്താസമ്മേളനത്തിനിടെ നടിയെ അപമാനിച്ച് മാധ്യമപ്രവർത്തകൻ. നടി നേഹ ഷെട്ടിയെ മാധ്യമപ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനടിയാണ് പരസ്യമായി അപമാനയിച്ചത്. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയ്ലര് പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിന്റെ ട്രെയ്ലറില് നായകന് നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ ചോദ്യം.
ചടങ്ങിൽ സിനിമയിലെ നായകനായ സിദ്ദുവും പങ്കെടുത്തിരുന്നു. നടന് സിദ്ദുവിനോദമായിരുന്നു സുരേഷിന്റെ ചോദ്യം. യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിൽ എത്ര കാക്കാപ്പുള്ളികൾ ഉണ്ട്, താങ്കൾ എണ്ണി തിട്ടപ്പെടുത്തിയോ എന്നായിരുന്നു സുരേഷ് ചോദിച്ചത്. സുരേഷിന്റെ ചോദ്യത്തില്‍ എല്ലാവരും സ്തബ്ധരായി. നടന് സിദ്ദു പ്രതികരിച്ചില്ല. സംഭവത്തിനു ശേഷം ഇയാൾക്കെതിരേ നേഹ ഷെട്ടി രംഗത്ത് വന്നു.
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം നടി ട്വിറ്ററില്‍ പങ്കുവെച്ചു. സ്ത്രീകളെ ഇയാള്‍ എങ്ങനെ ബഹുമാനിക്കുന്നുവെന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നായിരുന്നു നേഹയുടെ പ്രതികരണം. ഇതോടെ, സംഭവം വിവാദമായി. ഇയാൾക്കെതിരെ നിരവധി പേർ രംഗത്ത് വന്നു.
Post Your Comments