CinemaGeneralLatest NewsMollywoodNEWS

‘നിന്റെ മോൾക്ക് ഇങ്ങനെ നടക്കാലോ, പിന്നെ എന്താടീ നാട്ടിലുള്ളവർ നടന്നാൽ’: അന്ന് ഏറെ ചീത്തവിളി കേട്ടുവെന്ന് രശ്മി അനിൽ

ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി രശ്മി അനിൽ അടുത്തിടെ ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ വിമർശിച്ചത് ഏറെ വാർത്തയായിരുന്നു. ഇതേത്തുടർന്ന് വിവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ, അതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ് രശ്മി. ചാനൽ പരിപാടിയിലെ കഥാപാത്രങ്ങളായ സഹീലയും തങ്കുവും മറ്റുള്ളവരെ കുറിച്ച് ഗോസിപ്പ് നടത്തിയ സംഭാഷണങ്ങളാണ് തങ്ങളുടേതെന്ന രീതിയിൽ പാലാരും പ്രചരിപ്പിച്ചതെന്ന് രശ്മി പറയുന്നു. അത് രണ്ട് കഥാപാത്രങ്ങൾ ആണെന്നത് പോലും പലരും മറന്നുവെന്ന് നടി പറയുന്നു.

‘ഒരു ചാനലിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രോഗ്രാമാണത്. അതിന്റെ സ്വഭാവാം അതാണ്. ആ പരിപാടിയിലെ രണ്ട് കഥാപാത്രങ്ങളാണ് തങ്കുവും സുശീലയും. അവർക്ക് ജീവിതത്തിൽ ഒന്നും ആവാൻ പറ്റിയിട്ടില്ല. അതുകൊണ്ട് സിനിമാക്കാരുടെ ഗോസിപ്പ് പറയുക, മറ്റുള്ളവരുടെ ജീവിതം കണ്ട് അഭിപ്രായം പറയുകയും ചെയ്യുന്നതാണ് അവരുടെ ക്യാരക്ടർ. ഒരിക്കലും അത് രശ്മിയോ എന്റെ കൂടെ അഭിനയിക്കുന്ന താരത്തിന്റെയോ ക്യാരക്ടർ അല്ല. എന്നെ അടുത്ത് അറിയുന്നവർക്ക് എല്ലാം അറിയാം. എനിക്ക് ആരോടും അസൂയ ഒന്നും തോന്നാറില്ല. നമുക്ക് ഉള്ളത് നമുക്ക് കിട്ടും. എന്നല്ലാതെ മറ്റൊന്നിനോടും ഒരു ആർത്തിയും ഇല്ല’, രശ്മി പറയുന്നു.

Also Read:രഞ്‍ജിത്ത് – സിബി മലയിൽ കൂട്ടുകെട്ടിൽ ‘കൊത്ത് ‘: ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു

മറ്റുള്ളവരോട് ഒരു പ്രശ്‌നത്തിനും പോകാത്ത ആളാണ് താനെന്നും അത്തരം പെരുമാറ്റമുള്ള തന്നെക്കുറിച്ചും തനിക്കെതിരെയും വിവാദങ്ങൾ ഉയർന്നപ്പോൾ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് നടി പറയുന്നു. ‘പെട്ടെന്നാണ് അത് ക്യാരക്ടർ ആണെന്ന് പോലും അറിയാതെ ആളുകൾ പ്രശ്‌നമാക്കിയത്. ഭയങ്കരമായിട്ട് ചീത്ത വിളി വന്നിരുന്നു. എന്റെ മോൾ ഒരു ഫോട്ടോ ഇട്ടാൽ അതിന്റെ അടിയിൽ വന്നിട്ട് മോശം കമന്റിടും. നിന്റെ മോൾക്ക് ഇങ്ങനെ നടക്കാലോ, പിന്നെ എന്താടീ നാട്ടിലുള്ളവർ നടന്നാൽ എന്നിങ്ങനെയാണ് ചോദിക്കുന്നത്. അതൊക്കെ മാനസികമായി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്’, രശ്മി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button