Latest NewsMovie GossipsNEWS

പ്രണയിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് ഊര്‍ജ്ജം കൂടുതലായിരിക്കും, പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആണ് ഇഷ്ടം: നടി സാന്ദ്ര

അമൃത ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടാണ് സാന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ സെമി ഫൈനലില്‍ വരെ എത്തിയെങ്കിലും പുറത്തായി.പിന്നീട് പരസ്യ ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ സാന്ദ്ര അഭിനയിച്ചു തുടങ്ങി. ഇപ്പോൾ തൂവല്‍സ്പര്‍ശം സീരിയലിലെ ലേഡീ റോബിന്‍ഹുഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തുമ്പിയാണ് പിന്നീട് മാളുവായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ശ്രേയ ഐപിഎസിന്റെ അനിയത്തിയായ മാളുവിനെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. നടി സാന്ദ്ര അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രണയവിശേഷങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് സാന്ദ്ര. മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിൽ

സാന്ദ്രയുടെ വാക്കുകൾ :

‘പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രണയിക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഇതൊരു ക്ലീഷേ ഡയലോഗ് ആണെങ്കിലും എനിക്കും അതുതന്നെയാണ് പറയാനുള്ളത്. നല്ലൊരു പ്രണയം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും പ്രണയം വഴി മാറി പോകാം. ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നത് കയ്‌പ്പേറിയ റിലേഷന്‍ഷിപ്പ് ആണ്.

പ്രണയം നല്ലതിനു വേണ്ടിയാണെന്നും രണ്ട് ആളുകളുടെയും ഉയര്‍ച്ചയ്ക്ക് നന്മയ്ക്കും വേണ്ടിയാണ് ഫലത്തില്‍ നടക്കുന്നതെങ്കില്‍ വളരെ നല്ലത് എന്നാണ് എന്റെ അഭിപ്രായം. പ്രണയിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് എപ്പോഴും ഊര്‍ജ്ജം കൂടുതലായിരിക്കും. ജീവിതത്തെ അവര്‍ വളരെ സീരിയസ് ആയിട്ടും ശക്തിപൂര്‍വ്വവും കണ്ടും അറിഞ്ഞും അനുഭവിച്ചാണ് മുന്നോട്ടു പോകുന്നത് എന്നാണ് എന്റെ വിശ്വാസം. പ്രണയം മനോഹരമായൊരു അവസ്ഥ കൂടി സമ്മാനിക്കുമെന്നും നടി സൂചിപ്പിക്കുന്നു.

മാത്രമല്ല, പ്രണയിച്ച് വിവാഹം കഴിക്കാന്‍ തന്നെയാണ് താനും ഇഷ്ടപ്പെടുന്നത് . പരസ്പരം അറിഞ്ഞും നമ്മളെ മനസിലാക്കിയിട്ടുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായക്കാരിയാണ് ഞാന്‍. കുറച്ചു വര്‍ഷങ്ങള്‍ പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ സാധിക്കുന്നതാണ് നല്ലത്. അങ്ങനെയൊക്കെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആകുന്നില്ലെങ്കില്‍ പ്രണയമേ വേണ്ട എന്നൊരു തീരുമാനം കൂടി തനിക്കുണ്ട്.’

 

shortlink

Related Articles

Post Your Comments


Back to top button